തിരുവനന്തപുരം: തൃശൂർ പൂരം കലക്കലിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിൽ ചർച്ച. ഉച്ചയ്‌ക്ക് 12 മണിക്കാണ് ചർച്ചയ്‌ക്ക് സമയം നിശ്ചയിച്ചിരിക്കുന്നത്. രണ്ടു മണിക്കൂർ നേരത്തേയ്‌ക്കാണ് ചർച്ച. പ്രതിപക്ഷത്ത് നിന്നും തിരുവഞ്ചൂർ രാധാകൃഷ്ണനാണ് പ്രമേയം അവതരിപ്പിച്ചത്. രാഷ്‌ട്രീയ മണ്ഡലത്തിൽ പുകമറ സൃഷ്ടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മന്ത്രി എം. ബി രാജേഷ് പ്രതികരിച്ചു.
പൂരം കലക്കലിലും എഡിജിപി എം ആർ അജിത് കുമാറിന് സർക്കാർ സംരക്ഷണം നൽകിയെന്നാണ് പ്രതിപക്ഷ ആക്ഷേപം. സിപിഐക്കും സമാന നിലപാട് ഉണ്ടായിരിക്കെ അത് മുതലെടുക്കാനും പ്രതിപക്ഷ ശ്രമമുണ്ടാകും. പൂരം കലക്കലിൽ അന്വേഷണം നീണ്ട് പോകുന്നത് പ്രതിപക്ഷം ഉന്നയിക്കും. എന്നാൽ തൃശൂരിൽ കോൺഗ്രസ് വോട്ട് ചോർച്ച അടക്കം ഉയർത്തിയാകും ഭരണപക്ഷ പ്രതിരോധം.
ഇന്നലെ അനാരോഗ്യം മൂലം മുഖ്യമന്ത്രി അടിയന്തര പ്രമേയ ചര്‍ച്ചയിൽ പങ്കെടുത്തിരുന്നില്ല. കടുത്ത പനിയായതിനാൽ വിശ്രമം വേണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: