Kerala

കേരളത്തെക്കുറിച്ച് മിണ്ടരുത് ; ആനി രാജയെ നിയന്ത്രിക്കണം ; കേന്ദ്ര നേതൃത്വത്തിന് കത്തെഴുതി ബിനോയ് വിശ്വം

Published by

തിരുവനന്തപുരം: സംസ്ഥാനത്തെ കാര്യങ്ങളിൽ ആനി രാജ അനാവശ്യ ഇടപെടൽ നടത്തുന്നെന്ന് പരാതി . കേരളത്തെക്കുറിച്ച് മിണ്ടരുതെന്ന് ആനി രാജയോട് പറയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കത്തെഴുതി. . ആനി രാജയെ നിയന്ത്രിക്കണം എന്നും ദേശീയ ജനറൽ സെക്രട്ടറി ഡി.രാജയ്‌ക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ദേശീയ സെക്രട്ടേറിയറ്റ് അംഗമായ ആനി രാജ നടത്തുന്ന രാഷ്‌ട്രീയ പ്രതികരണങ്ങൾ പലപ്പോഴും സംസ്ഥാന നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്. വിവാദ വിഷയങ്ങളിൽ ആനിരാജ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനൊപ്പം നിൽക്കണമെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. കാനം രാജേന്ദ്രൻ സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്തും ആനിരാജയുമായി നേതൃത്വം വിയോജിപ്പിലായിരുന്നു.

വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരത്തിനെത്തി മടങ്ങിയതിന് പിന്നാലെ ആനി രാജയുടേതായി തുടര്‍ച്ചയായി വന്ന പ്രതികരണങ്ങൾ അതിരു കടന്നെന്ന വിലയിരുത്തൽ സംസ്ഥാന നേതൃയോഗങ്ങളിൽ ഉയര്‍ന്നിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ വന്ന വിവാദങ്ങളിൽ രഞ്ജിത്തിന്റെയും മുകേഷിന്റെയും രാജി ആനി രാജ ആവശ്യപ്പെട്ടിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിലും സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന നിലപാട് ആനിരാജ സ്വീകരിച്ചതായാണ് പാർട്ടി നേതൃത്വത്തിന്റെ നിലപാട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by