ന്യൂദല്‍ഹി: ബിജെപി വിരുദ്ധ, മോദി വിരുദ്ധ മാധ്യമപ്രവര്ത്തകന് രാജ് ദീപ് സര്‍ദേശായി ചൊവ്വാഴ്ച ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന രാവിലെ കസറുകയായിരുന്നു.. കോണ്‍ഗ്രസ് ഹരിയാനയില്‍ 53 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുമ്പോഴായിരുന്നു രാജ് ദീപ് സര്‍ദേശായി മോദിയ്ക്കും ബിജെപിയ്ക്കും എതിരെ കത്തിക്കയറുകയായിരുന്നു.
“കേന്ദ്ര സര്‍ക്കാര്‍ ഒരു എഞ്ചിന്, സംസ്ഥാന സര്‍ക്കാര്‍ രണ്ടാമത്തെ എഞ്ചിന് എന്ന നിലയ്ക്കുള്ള ഡബിള്‍ എഞ്ചിന് സര്‍ക്കാരിന്റെ കാലം കഴിഞ്ഞു. ശരിക്കും ഭരിച്ചില്ലെങ്കില്‍ രക്ഷയില്ല. മോദിജീ എന്ന സൂപ്പര്‍ മാന്‍ ഉണ്ടായിട്ടൊന്നും കാര്യമില്ല.” .- ഇങ്ങിനെപ്പോയി രാജ് ദീപ് സര്‍ദേശായിയുടെ വിശദീകരണം.
രണ്ടുമണിക്കൂറിന് ശേഷം സ്ഥിതി മാറി. ബിജെപി അപ്പോള്‍ 90ല്‍ 50 സീറ്റുകളില്‍ മുന്നിലായിരുന്നു. ഉടനെ രാജ് ദീപ് സര്‍ദേശായി പ്ലേറ്റ് മാറ്റി. “മോദിയ്ക്ക് പ്രത്യേകിച്ചും ആവേശം പകരുന്നതാണ് ഈ വിജയം. അദ്ദേഹം വളരെയധികം സംസാരിച്ച ഡബിള്‍ എഞ്ചിന് സര്‍ക്കാര്‍ വീണ്ടും തിരിച്ചുവന്നു. അദ്ദേഹം പറഞ്ഞ ഡബിള്‍ എഞ്ചിന് സര്‍ക്കാര്‍ എന്ന സങ്കല്പം വിജയിച്ചിരിക്കുന്നു. അദ്ദേഹം പറഞ്ഞ കോണ്‍ഗ്രസ് മുക്ത് ഭാരത് എന്ന സങ്കല്പം വിജയിച്ചിരിക്കുന്നു”.
രാജ് ദീപ് സര്‍ദേശായിയുടെ ഈ വീഡിയോ വൈറലാണ്. നിറയെ ട്രോളുകളാണ് അതിന് ലഭിക്കുന്നത്. ഡബിള്‍ എഞ്ചിന് സര്‍ക്കാരിനെ അധികാരത്തിലേറ്റൂ, എങ്കില്‍ വികസനം വേഗത്തില്‍ നടക്കുമെന്നത് മോദി നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മുന്നോട്ട് വെയ്ക്കുന്ന ആശയമാണ്. കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ ഇരിക്കുമ്പോള്‍ സംസ്ഥാനങ്ങളിലും ബിജെപി സര്‍ക്കാര്‍ വന്നാല്‍ അവിടുത്തെ ജനങ്ങള്‍ക്ക് വികസനത്തിന്റെ ഗുണഫലങ്ങള്‍ കൂടുതല്‍ വേഗത്തിലും വ്യാപ്തിയിലും അനുഭവിക്കാന്‍ കഴിയും എന്നതാണ് മോദിയുടെ തിയറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: