ജനീവ: എച്ച്പിവി മൂലമുള്ള സെര്‍വിക്കല്‍ ക്യാന്‍സര്‍ തടയുന്നതിനുള്ള ഒറ്റ ഡോസ് വാക്സിനായ സെകോലിന്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ചു. ഗര്‍ഭാശയ അര്‍ബുദത്തെ തടയുന്ന ഈ വാക്‌സിന്‍ കൂടുതല്‍ വ്യാപകമാക്കാന്‍ ഇതുപകരിക്കും.
‘മറ്റ് ക്യാന്‍സറുകളില്‍ നിന്ന് വ്യത്യസ്തമായി, സെര്‍വിക്കല്‍ ക്യാന്‍സറും പ്രതിരോധിക്കാന്‍ നമുക്കു കഴിയുമെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
ആഗോളതലത്തില്‍ ഓരോ വര്‍ഷവും ഉണ്ടാകുന്ന 660,000 സെര്‍വിക്കല്‍ ക്യാന്‍സര്‍ കേസുകളില്‍ 95 ശതമാനവും
പ്രീക്വാളിഫൈഡ് ഹ്യൂമന്‍ പാപ്പിലോമ വൈറസ് (എച്ച്പിവി) മൂലമാണ്. ഓരോ രണ്ട് മിനിറ്റിലും ഈ രോഗം മൂലം ഒരു സ്ത്രീ മരിക്കുന്നു, ഈ മരണങ്ങളില്‍ 90 ശതമാനവും താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: