ഇന്നത്തെ തിരക്കുപിടിച്ച ദൈനംദിന ജീവിതത്തിന്റെ സന്തതസഹചാരിയാണ് സ്ട്രെസ്, അഥവാ സമ്മര്‍ദം. കുട്ടികള്‍ക്ക് മുതല്‍ വയസ്സായവര്‍ക്കുവരെ ‘മാനസിക പിരിമുറുക്കം’ ഉണ്ടാകാറുണ്ട്.തീവ്രമായ സമ്മര്‍ദത്തെ നേരിടാന്‍ വേണ്ടുന്ന ഊര്‍ജം നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നാണ് നമുക്ക് ലഭിക്കുന്നത്.
സാധാരണയില്‍ കവിഞ്ഞ് പെരുമാറ്റത്തില്‍ വ്യത്യാസങ്ങള്‍ വരുന്നുണ്ടോയെന്ന് സ്വയം നോക്കുക. ചിന്തകളില്‍ വ്യത്യാസം കണ്ടെന്നിരിക്കും. ഇത് ഒരു മാനസിക രോഗാവസ്ഥയിലേക്ക് പോകുന്നതല്ല. പക്ഷേ മാനസിക സമ്മര്‍ദ്ദം ഉണ്ട് എന്ന തിരിച്ചറിവ് ഈ ഘട്ടത്തില്‍ ഉണ്ടാകണം.
ഫോളേറ്റ് എന്നത് ‘സന്തോഷം ഉണ്ടാക്കുന്ന ഹോര്‍മോണ്‍’ എന്നറിയപ്പെടുന്ന ‘ഡോപാമൈന്‍’ ഉത്പാദിപ്പിക്കുന്നു. ഡോപാമൈന്‍ തലച്ചോറില്‍ ആനന്ദാനുഭൂതിയെ വര്‍ധിപ്പിക്കുന്നു. അങ്ങനെ നോക്കുമ്പോള്‍ സമ്മര്‍ദം കുറയ്‌ക്കാനുള്ള നല്ല ഭക്ഷണം തന്നെയാണ് നമ്മൾ തെരഞ്ഞെടുക്കേണ്ടത് .ചർമ്മത്തിന്റെ വാർദ്ധക്യം വളരെ വേഗത്തിൽ സംഭവിക്കുന്നതിനും സമ്മർദ്ദം കാരണമാകുന്നു. അതിനാല്‍ സമ്മർദ്ദം നിയന്ത്രിക്കേണ്ടത് ഏറെ പ്രധാനമാണ്. ആവശ്യത്തിന് ഉറങ്ങുക, ജലാംശം നിലനിർത്തുക, ആരോഗ്യകരമായ ഭക്ഷണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് വളരെ പ്രധാനമാണ്.
പതിവായി വ്യായാമം ചെയ്യുനത് സ്ട്രെസ് കുറയ്‌ക്കാന്‍ സഹായിക്കും. യോഗ ചെയ്യുന്നതും മാനസിക സമ്മര്‍ദ്ദം കുറയ്‌ക്കാന്‍ സഹായിക്കും. ആവശ്യമെങ്കില്‍ ഒരു മനശാസ്ത്ര വിദഗ്ധനെ സമീപിക്കുന്നതും നല്ലതാണ്.എപ്പോഴും എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കാന്‍ ശ്രമിക്കുക. മാത്രമല്ല,പരിചയക്കാരോ സുഹൃത്തുക്കളോ അടുത്ത ബന്ധുക്കളോ ഒക്കെയായി ബന്ധം മെച്ചപ്പെടുത്തുക. ആളുകളുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: