ബംഗളുരു: സംസ്കാർ ഭാരതിയുടെ ആഭിമുഖ്യത്തിൽ നവരാത്രി സംഗീതാർച്ചന’ ഞായറാഴ്ച രാവിലെ 9 മണി മുതൽ ജയഗോപാൽ ഗരോഡിയ വിദ്യാകേന്ദ്രത്തിൽ വച്ച് നടന്നു. സംഗീതാരാധനയിൽ കുട്ടികളും മുതിർന്നവരുമായിട്ട് അൻപതിലധികം കലാകാരന്മാർ പങ്കെടുത്തു. പ്രശസ്ത സംഗീതജ്ഞനും രചയിതാവും സംഗീത സംവിധായകവുമായ ഡോ. ശ്രീനിവാസ ഷഡാനന്ദ ശർമ്മ മുഖ്യാതിഥിയായിരുന്നു.
പ്രശസ്തരായ മുരളീധർ ഹെഗ്‌ഡേ, വരുൺകുമാർ, മൃദുല, സിഡു, ജസ്വന്ത് തുടങ്ങിയ കർണ്ണാടക – ഹിന്ദുസ്ഥാനി സംഗീതജ്ഞരും ശ്രീ സായ് ശങ്കര മ്യൂസിക് അക്കാദമി, ഗീത് മ്യൂസിക് അക്കാദമി, സ്വരലയ മ്യൂസിക് അക്കാദമി എന്നിവിടങ്ങളിലെ കുട്ടികളും അർച്ചനയിൽ പങ്കുചേർന്നു. മൃദംഗം – ധ്യാൻ ദർശൻ, നെസ്റ എസ് ഭാർഗവ്, തബല – ശശാങ്ക് ഹഗ്ഡേ, വയലിൻ- ഗാനഭൂഷൺ രാമകൃഷ്ണൻ വിഭുതേന്ദ്ര, ഫ്ളൂട്ട് – സജിത്ത് എസ് നാരായണൻ എന്നിവർ അർച്ചനയിൽ പക്കമേളത്തിന് നേതൃതം നൽകി.
രാവിലെ സംസ്കാർഭാരതി ബംഗ്ലൂർ നോർത്ത് ജില്ലാ വൈസ് പ്രസിഡണ്ട് ഗായത്രി റെഡി, ടി.പി. സുനിൽകുമാർ, സെക്രട്ടറി ശ്രീരാം, ജോയിൻ്റ് സെക്രട്ടറി ധ്യാൻ വിഭർശൻ, രജ്ഞിനി ധ്യാൻ, ശശി കുമാർ, ഡോ പ്രേംരാജ് എന്നിവർ തിരിതെളിച്ച് പരിപാടി ഉദ്ഘാടനം നിർവ്വഹിച്ചു.
സമാപന സമ്മേളനത്തിൽ സംസ്കാർ ഭാരതി കർണ്ണാടക ദക്ഷിണ പ്രാന്ത മഹിളാ പ്രമുഖ് വേദഭട്ട് മുഖ്യപ്രഭാഷണം നടത്തി. കർണ്ണാടക ദക്ഷിണ പ്രാന്ത സംഘടനാ മന്ത്രി രാംചന്ദ്ര, ഗിരീഷ്, സേതുമാധവൻ, കൃഷ്ണകുമാർ കടമ്പൂർ, മഹാദേവ അയ്യർ, സുകുമാരൻ, ഡോ. മജ്ഞുഷ, ടി പി. സുനിൽകുമാർ, ഡോ പ്രേംരാജ്, ധ്യാൻ വിദർശൻ, രജ്ഞിനി ധ്യാാൻ, ശശികുമാർ എന്നിവർ നേതൃത്വം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: