ന്യൂദൽഹി : ജമ്മു കശ്മീരിലെ ബിജെപിയുടെ വിജയം സംസ്ഥാനത്ത് ചരിത്ര വിജയമാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി. ബിജെപിയുടെ നേതൃത്വത്തിൽ കശ്മീരിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളായ് ഇതിന് സഹായകരമായതെന്ന് അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലങ്ങൾ അനുകൂലമായ സാഹചര്യമാണ് കാണിക്കുന്നതെന്നും അദ്ദേഹം വിലയിരുത്തി. ഹരിയാനയിലും വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം സംസാരിച്ചത്.
ഛത്തീസ്ഗഢിൽ നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ തിരഞ്ഞെടുപ്പ് സർവേകൾ എന്തുതന്നെയായാലും ബിജെപി വിജയിച്ചു. ഹരിയാനയിലും ഏറ്റവും കൂടുതൽ കാലം ഭരിച്ച സർക്കാർ ബിജെപിയാണ്. ഈ സാഹചര്യത്തിൽ ബിജെപി വീണ്ടും അധികാരത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ മെഹബൂബ മുഫ്തി നേരത്തെ തന്നെ തോറ്റിരുന്നു, അവരെ ജനം തള്ളിക്കളഞ്ഞു. ജമ്മു കശ്മീരിലും ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് തങ്ങൾക്ക് നൂറ് ശതമാനം ഉറപ്പുണ്ടെന്നും ഭണ്ഡാരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: