മുംബൈ: ആപ്പിള്‍ ഐ ഫോണുകളുടെ വില്പന ഇന്ത്യയില്‍ പൊടിപൊടിക്കുന്നു; പുതുതായി നാല് റീട്ടെയ്ല്‍ സ്റ്റോറുകള്‍ കൂടി തുറക്കാന്‍ ടെക് ഭീമനായ ആപ്പിള്‍ കമ്പനി തീരുമാനിച്ചിരിക്കുകയാണ്. ബെംഗളൂരു, പൂനെ, ദല്‍ഹി-എന്‍സിആര്‍ മേഖലകളില്‍ ആയിരിക്കും പുതിയ സ്റ്റോറുകള്‍. കൂടാതെ, മുംബൈയില്‍ മറ്റൊരു സ്റ്റോര്‍ കൂടി തുറക്കും.
ഇന്ത്യയില്‍ ആദ്യമായി തുറന്ന ദല്‍ഹിയിലെയും മുംബൈയിലെയും രണ്ട് സ്റ്റോറുകളും വന്‍വിജയമായതോടെയാണ് കൂടുതല്‍ റീട്ടെയില്‍ സ്റ്റോറുകള്‍ തുറക്കുന്നത്. 2023 ഏപ്രിലില്‍ ആണ് ആപ്പിള്‍ ഇന്ത്യയില്‍ ആദ്യമായി രണ്ട് സ്റ്റോറുകള്‍ തുറന്നത്. നിലവിലുള്ള രണ്ട് സ്റ്റോറുകളും ആപ്പിളിന്റെ ഇന്ത്യയിലെ വരുമാനം ഉയരുന്നതില്‍ കാര്യമായ സംഭാവന നല്‍കിയിട്ടുണ്ടെന്നാണ് കണക്കുകള്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 190-210 കോടി രൂപ വരുമാനമാണ് ഈ രണ്ട് സ്റ്റോറുകളും നേടിയത്. ലോകമെമ്പാടുമുള്ള ആപ്പിളിന്റെ മികച്ച റീട്ടെയില്‍ ഔട്ട്ലെറ്റുകളില് ഈ രണ്ട് സ്റ്റോറുകളും ഇടം നേടി. പ്രതിമാസം സ്ഥിരമായി 16-17 കോടി രൂപ വീതം വില്‍പ്പനയാണ് ഈ സ്റ്റോറുകളില്‍ പൊടിപൊടിക്കുന്നത്.
ചൈന മാത്രമല്ല സമ്പന്നര്‍, ഇന്ത്യയും പാകമായി
ഒരു ലക്ഷത്തില്‍ കൂടുതല്‍ വിലവരുന്ന ഐ ഫോണുകള്‍ക്ക് ചൈന മാത്രമാണ് പറ്റിയ വിപണി എന്ന് കരുതിയ ആപ്പിള്‍ മാനേജ് മെന്റിന്റെ ചിന്തയെ തിരുത്തുന്ന പ്രകടനമാണ് ഇന്ത്യയില്‍ അവര്‍ക്ക് ലഭിച്ചത്. ഇന്ത്യയില്‍ സമ്പന്നരായ യുവാക്കളുടെ എണ്ണം വര്‍ധിച്ചുവരുന്നതിനാല്‍ ആപ്പിളിന് ഇന്ത്യന്‍ വിപണി പാകമാ്യിരിക്കുന്നു എന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. ഇന്ത്യയില്‍ ആപ്പിള്‍ ബിസിനസിന്റെ സിംഹഭാഗവും ദല്‍ഹിയിലും മുംബൈയിലും ആണ് നടക്കുന്നത്.
മെയ്ക്ക് ഇന്‍ ഇന്ത്യയുടെ വിജയം
ആഗോള ബ്രാന്റുകളോട് ഇന്ത്യയെ ഉല്‍പാദനകേന്ദ്രമാക്കാന്‍ ആഹ്വാനം ചെയ്ത് മോദി നടത്തിയ തുടര്‍ച്ചയായ വിദേശ യാത്രകള്‍ ആണ് മെയ്ക്ക് ഇന്‍ ഇന്ത്യയെ ശക്തിപ്പെടുത്തിയത്. യുഎസിലേയും തെക്കന്‍ കൊറിയയിലെയും ജപ്പാനിലെയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലെയും ആഗോള കമ്പനികളുടെ സിഇഒമാരുമായി നടത്തിയ കൂടിക്കാഴ്ചകളാണ് ചൈനയ്ക്ക് ബദലായി ഇന്ത്യയെ ഉല്‍പാദനകേന്ദ്രമാക്കാന്‍ അവരെ പ്രേരിപ്പിച്ചത്. അതിനായി മോദി സര്‍ക്കാര്‍ ഇന്ത്യയിലെ ഫാക്ടറികള്‍ ഉല്പന്നങ്ങള് നിര്‍മ്മിക്കുന്നതിന്റെ തോത് കൂട്ടിയാല്‍ വന്‍ സൗജന്യം പ്രഖ്യാപിച്ചു. ഇതായിരുന്നു പിഎല്‍ ഐ അഥവാ ഉല്പാദനവുമായി ബന്ധപ്പെട്ടുള്ള ഉത്തേജനം. ഇതിന്റെ ഭാഗമായി ഭൂമി, വൈദ്യുതി തുടങ്ങിയവ വന്‍ ഇളവുകളോടെ നല്കി. അതാണ് ആപ്പിള്‍ ഉള്‍പ്പെടെയുള്ളവരെ ഇന്ത്യയിലേക്ക് ആകര്‍ഷിച്ചത്. ഇന്ത്യ സങ്കീര്‍ണ്ണമായ ഉല്പന്നങ്ങള് നിര്‍മ്മിക്കാന്‍ പറ്റിയ ഇടമല്ലെന്ന ആഗോള കമ്പനികളുടെ ധാരണ തിരുത്താനും മോദിയ്ക്ക് സാധിച്ചു. അവസരത്തിനൊത്ത് ഇന്ത്യയിലെ ടാറ്റ ഉള്‍പ്പെടെയുള്ള കോര്‍പറേറ്റ് ഭീമന്മാര് മോദി സര്‍ക്കാരിന് കൈകൊടുക്കുകയും ചെയ്തു. ഇതോടെ മെയ്ക്ക് ഇന്‍ ഇന്ത്യ വിജയമായി. ഇപ്പോളഅ
ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ് എന്നിവയുള്‍പ്പെടെ, ഐഫോണ്‍ 16 മോഡലുകള്‍ മുഴുവന്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുകയാണെന്ന് ആപ്പിള്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ത്യയില്‍ നിര്‍മ്മിച്ച ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ് സീരീസ് ഈ മാസം അവതരിപ്പിക്കുമെന്നും ആപ്പിള്‍ അറിയിച്ചിരിക്കുകയാണ്. .
ഇന്ത്യയില്‍ ഫോക്സ്കോണ്‍, പെഗാട്രോണ്‍, ടാറ്റ ഇലക്ട്രോണിക്സ് എന്നിവയുമായി സഹകരിച്ചാണ് ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: