തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം സംബന്ധിച്ച് ചൊവ്വാഴ്ച നേരിട്ടെത്തി വിശദീകരിക്കാന്‍ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്. മുഖ്യമന്ത്രി പറഞ്ഞ മലപ്പുറത്തെ സ്വര്‍ണക്കടത്ത് ,ഹവാലപണമിടപാട് കേസുകള്‍ സംബന്ധിച്ചാണ് വിശദീകരണം തേടിയത്.
മുഖ്യമന്ത്രിക്ക് ഇക്കാര്യത്തില്‍ കത്ത് നല്‍കിയിട്ടും മറുപടി ഇല്ലാത്ത പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ നീക്കം.
ഹിന്ദു ദിനപ്രത്രത്തിലെ മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖമാണ് പ്രശ്നം. മലപ്പുറത്തെ സ്വര്‍ണക്കടത്തിലെയും ഹവാല ഇടപാടിലെയും പണം ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അഭിമുഖത്തില്‍ പറഞ്ഞത് വലിയ വിവാദമായിരുന്നു.
ഫോണ്‍ ചോര്‍ത്തലിനെ കുറിച്ചുള്ള പിവി അന്‍വറിന്റെ പരാമര്‍ശത്തിലും ഗവര്‍ണര്‍ വിശദീകരണം തേടിയെങ്കിലും മറുപടി സര്‍ക്കാര്‍ നല്‍കിയിട്ടില്ല. ഇതും വിശദീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.അതേസമയം മലപ്പുറം സംബന്ധിച്ച പരാമര്‍ശം താന്‍ നടത്തിയിട്ടില്ലെന്നും പി ആര് ഏജന്‍സി ആവശ്യപ്പെട്ട പ്രകാരമാണ് പത്രത്തില്‍ അങ്ങനെ വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്രം തിരുത്തി എന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍ ഇതും വിവാദമായി
എന്നാല്‍ പറയാത്ത കാര്യം ചേര്‍ക്കാന്‍ പത്രത്തോട് ആവശ്യപ്പെട്ട പിആര്‍ ഏജന്‍സി കെയ്സനെതിരെ ഇതുവരെ മുഖ്യമന്ത്രി ഒരു നടപടിയുമെടുത്തിട്ടില്ലെന്നതും സംശയാസ്പദമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: