Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോടതിയെ അധിക്ഷേപിച്ച് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി കാരണം ഉമര്‍ ഖാലിദിന് ജാമ്യം നല്‍കാത്തത് ആരാണ്; ഉമര്‍ ഖാലിദ്?

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് 2020 ഫെബ്രുവരിയില്‍ ദല്‍ഹിയില്‍ നടന്ന കലാപം ആസൂത്രണം ചെയത് കേസില്‍ മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി  നേതാവ് ഉമര്‍ ഖാലിദിന് ജാമ്യം കൊടുക്കാത്തതിന്റെ പേരില്‍ ദല്‍ഹി ഹൈക്കോടതിയെ വിമര്‍ശിച്ച് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2024, 04:01 pm IST
in India
ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി (ഇടത്ത്) ദല്‍ഹി ഹൈക്കോടതി ജഡ്ജി നവീന്‍ ചൗള (വലത്ത്)

ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി (ഇടത്ത്) ദല്‍ഹി ഹൈക്കോടതി ജഡ്ജി നവീന്‍ ചൗള (വലത്ത്)

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് 2020 ഫെബ്രുവരിയില്‍ ദല്‍ഹിയില്‍ നടന്ന കലാപം ആസൂത്രണം ചെയത് കേസില്‍ മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി  നേതാവ് ഉമര്‍ ഖാലിദിന് ജാമ്യം കൊടുക്കാത്തതിന്റെ പേരില്‍ ദല്‍ഹി ഹൈക്കോടതിയെ വിമര്‍ശിച്ച് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി. 53 പേര്‍ കൊല്ലപ്പെട്ട കലാപമായിരുന്നു ഇത്. വാദം കേള്‍ക്കേണ്ട ജഡ്ജിയുടെ അച്ഛന്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് തല്‍ക്കാലം വാദം കേള്‍ക്കാനാവില്ലെന്നും കേസില്‍ നവമ്പര്‍ 25ന് വാദം കേള്‍ക്കാമെന്നും ദല്‍ഹി ഹൈക്കോടതി സമ്മതിച്ചിരുന്നു.

ജസ്റ്റിസ് നവിന്‍ ചൗളയുടെ അച്ഛന്‍ മരിച്ചത് ഒക്ടോബര്‍ ആറിനാണ്. അതിനാല്‍ ഈ കേസില്‍ വാദം കേള്‍ക്കേണ്ട നവീന്‍ ചൗള ഇനി വാദം നവമ്പര്‍ 25ന് കേള്‍ക്കാമെന്ന് നിര്‍ദേശിക്കുകയായിരുന്നു. ഇതിനെയാണ് രാജ് ദീപ് സര്‍ദേശായി വിമര്‍ശിക്കുന്നത്. പോയിപ്പോയി തങ്ങള്‍ക്ക് അനുകൂലമല്ലാത്ത വിധി പുറപ്പെടുവിച്ചാല്‍ കോടതിയെ പരസ്യമായി വിമര്‍ശിക്കുക എന്നത് ഇന്ത്യയില്‍ എന്‍ജിഒകളുടെയും സിവില്‍ സൊസൈറ്റികളുടെയും പ്രതിപക്ഷരാഷ്‌ട്രീയപാര്‍ട്ടികളുടെയും പതിവായിട്ടുണ്ട്. ഇത്തരം വിമര്‍ശനങ്ങള്‍ക്ക് തീ പകരുന്നവരാണ് മാധ്യമപ്രവര്‍ത്തകന്‍ എന്ന സ്വാതന്ത്ര്യം അനുഭവിക്കുന്ന രാജ് ദീപ് സര്‍ദേശായിയെപ്പോലുള്ളവര്‍ ചെയ്യുന്നത്. പിന്നീട് ഇവരുടെ വാദം എന്‍ജിഒകളും സിവില്‍ സൊസൈറ്റികളും പ്രതിപക്ഷ രാഷ്‌ട്രീയപാര്‍ട്ടികളും ഏറ്റെടുക്കുകയാണ് ചെയ്യുന്നത്. ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ പരിഗണിക്കേണ്ട ദിവസം ജഡ്ജിയുടെ അച്ഛന്‍ മരണപ്പെട്ടതിനാല്‍ വാദം കേള്‍ക്കല്‍ നീട്ടിവെച്ച ദല്‍ഹി ഹൈക്കോടതിയുടെ തീരുമാനത്തെ പരസ്യമായി വിമര്‍ശിക്കുക വഴി അപകടകരമായ പ്രവണതയ്‌ക്ക് വീണ്ടും ചൂട്ടുപിടിച്ചിരിക്കുകയാണ് രാജ് ദീപ് സര്‍ദേശായി.

അമേരിക്കയിലെ സോറോസിന്റെ ഇന്ത്യന്‍ പ്രതിനിധിയായ രാഹുല്‍ ഗാന്ധിയുടെ അജണ്ടകള്‍ക്ക് വേണ്ടി ഇന്ത്യയില്‍ ധാരാളം ശബ്ദമുയര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍ കൂടിയാണ് രാജ് ദീപ് സര്‍ദേശായി.

ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം ഇവരെ അറസ്റ്റ് ചെയ്തതെന്തിന്?

ദല്‍ഹി കലാപത്തില്‍ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം തുടങ്ങിയവര്‍ക്കെതിരെ യുഎപിഎ ചുമത്തിയിരുന്നു. 2020ലെ ദല്‍ഹി കലാപത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും 700 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പൗരത്വ ഭേദഗതി ബില്‍, എന്‍ആര്‍സി എന്നിവയ്‌ക്കെതിരായ സമരമാണ് കലാപത്തിലേക്ക് നീങ്ങിയത്.

പൗരത്വ ഭേദഗതി വിഷയത്തില്‍ ദല്‍ഹിയില്‍ നടന്ന കലാപം കൃത്യമായ ആസൂത്രണത്തിന്റെ ഫലമായിരുന്നുവെന്ന് ദല്‍ഹി പൊലീസ് കണ്ടെത്തിയിരുന്നു.  ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും സര്‍ക്കാര്‍ അനുകൂലികളെയും തെരഞ്ഞുപിടിച്ച് ആക്രമിക്കാന്‍ കലാപകാരികള്‍ പദ്ധതി തയ്യാറാക്കിയെന്നും ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ആവര്‍ത്തിച്ചു.

തനിക്കെതിരായ കേസുകള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന്റെ പക്കല്‍ തെളിവുകളില്ല എന്നായിരുന്നു ഉമര്‍ ഖാലിദിന്റെ വാദം. 53 പേര്‍ കൊല്ലപ്പെടുകയും എഴുനൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കലാപത്തിന്റെ സൂത്രധാരന്മാരില്‍ പ്രധാനിയാണ് ഉമര്‍ ഖാലിദ് എന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

കലാപം നടക്കുന്ന സമയത്ത് ഉമര്‍ ഖാലിദ്, നദീം, ഖാലിദ് സെയ്ഫി, നടാഷ നര്‍വാള്‍, ജാനവി, തബ്രേസ് തുടങ്ങിയവര്‍ പരസ്പരം ഫോണ്‍ കോളുകള്‍ വഴി സജീവമായി ബന്ധപ്പെട്ടു. ഇവര്‍ വ്യത്യസ്ത ഇടങ്ങളില്‍ ഇരുന്നു കൊണ്ട് കലാപം ഏകോപിപ്പിച്ചുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞെന്നും പ്രോസിക്യൂഷന്‍ഡ വ്യക്തമാക്കി.

നിരോധിത ഭീകരസംഘടനയായ സിമിയുടെ മുന്‍ ദേശീയ അധ്യക്ഷനായ എസ്.ക്യു.ആര്‍. ഇല്യാസിന്റെ മകനാണ് ഉമര്‍ ഖാലിദ്. ദല്‍ഹി കലാപത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനമായിരുന്നെന്ന മൊഴികളുടെ അടിസ്ഥാനത്തിലാണ് ഉമര്‍ ഖാലിദിന്റെ അറസ്റ്റെന്നതും ശ്രദ്ധേയം. മകനെ ദല്‍ഹി കലാപക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്തെന്ന് ഇല്യാസ് തന്നെയാണ് ആദ്യം സ്ഥിരീകരിച്ചത്. സിമി നിരോധനത്തോടെ ജമാഅത്തെ ഇസ്ലാമിയിലേക്ക് ചേക്കേറിയ ഇല്യാസ് അവരുടെ രാഷ്‌ട്രീയരൂപമായ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനാണ്.

ദല്‍ഹിയിലെ വിദ്യാര്‍ത്ഥി സമരങ്ങളുടെ മറവില്‍ നടന്ന വലിയ ഗൂഢാലോചനകളിലേക്ക് വിരല്‍ചൂണ്ടുന്നതാണ് ഉമറിന്റെ അറസ്റ്റ്. ഉമറിന് തീവ്ര ഇസ്ലാമിക സംഘടനകളുമായി യാതൊരു ബന്ധവുമില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും ദല്‍ഹി കലാലയങ്ങളിലെ ഇടപെടലുകള്‍ കലാപങ്ങള്‍ക്ക് തിരികൊളുത്തുന്നതായിരുന്നു. ഉമര്‍ ഖാലിദിന്റെ മൊബൈല്‍ ഫോണടക്കമുള്ളവയും പോലീസ് കണ്ടുകെട്ടി. ആരൊക്കെ ഇക്കാലയളവില്‍ ഉമറുമായി ബന്ധപ്പെട്ടെന്ന അന്വേഷണങ്ങളാണ് ദല്‍ഹി പോലീസും രഹസ്യാന്വേഷണ വിഭാഗങ്ങളും നടത്തുന്നത്.

ആംആദ്മി പാര്‍ട്ടി കൗണ്‍സിലറും ദല്‍ഹി കലാപത്തിന്റെ മുഖ്യ സൂത്രധാരനുമായ താഹിര്‍ ഹുസൈന്റെ മൊഴികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ഉമര്‍ ഖാലിദിലെത്തിയത്. ദല്‍ഹിയില്‍ കലാപം നടന്ന ഫെബ്രുവരിക്ക് ഒരു മാസം മുമ്പ് ജനുവരി എട്ടിന് താഹിര്‍ ഹുസൈനുമായി ഉമര്‍ ഖാലിദ് കൂടിക്കാഴ്ച നടത്തിയെന്ന് ദല്‍ഹി പോലീസ് കണ്ടെത്തിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ കൂടുതല്‍ വലിയ ഒരു കാര്യം നടത്താന്‍ പദ്ധതി തയാറാക്കുന്നതായി താഹിര്‍ ഹുസൈനെ ഖാലിദ് അറിയിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. വലിയ ഗൂഢാലോചനയാണ് ദല്‍ഹി കേന്ദ്രീകരിച്ച് നടന്നതെന്ന് തെളിയിക്കുന്നതാണ് ദല്‍ഹി പോലീസിന്റെ കണ്ടെത്തലുകള്‍.

ദിവസങ്ങള്‍ നീണ്ടുനിന്ന കലാപത്തോടനുബന്ധിച്ച് 751 എഫ്ഐആറുകളാണ് ദല്‍ഹി പോലീസ് രജിസ്റ്റര്‍ ചെയ്തത്. ഇതിലൊരു കേസിലെ പ്രതികളുടെ കുറ്റസമ്മത മൊഴികളിലാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവരുടെ പേരുകള്‍ ഉള്‍പ്പെട്ടത്. അര്‍ബന്‍ നക്സലുകളും ഇസ്ലാമിക ഭീകരസംഘടനകളും സംയുക്തമായി നടത്തിയ കലാപമായിരുന്നു ദല്‍ഹിയില്‍ നടന്നതെന്നാണ് പുറത്തുവന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്.

Tags: UAPADelhiHighcourtUmarKhalidDelhiriotRajceepsardesaiNaveenchawlaSharjeelimam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഷര്‍ജീല്‍ ഇമാം പോലെ ഒരു നല്ല മനുഷ്യനില്ലെന്ന് സെമിനാര്‍, നടന്നത് പ്രസ് ക്ലബ്ബില്‍; വെള്ളപൂശാന്‍ ഹര്‍ഷ് മാന്ദര്‍ മുതല്‍ ഒരു പിടി ആക്ടിവിസ്റ്റുകള്‍

ഉമര്‍ ഖാലിദ് (ഇടത്ത്) കപില്‍ സിബല്‍ (നടുവില്‍) ആക്രമണകാരികളായ തെരുവ് നായ്ക്കള്‍ (വലത്ത്)
India

ഉമര്‍ ഖാലിദിന് ജാമ്യം കിട്ടിയില്ല, ഇപ്പോള്‍ തെരുവുനായ്‌ക്കളുടെ കേസിലും സുപ്രീംകോടതി വക കൊട്ട്; കപില്‍ സിബലിന്റെ ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല

News

സാമൂഹ്യ മാധ്യമങ്ങളിൽനിന്ന് വ്യാജവാർത്തകൾ നീക്കാൻ ആം ആദ്മി പാർട്ടിയോട് ദൽഹി കോടതി

News

കോടതി ഉത്തരവിൽ കൈയേറ്റം ഒഴിപ്പിക്കൽ; ദൽഹിയിൽ സംഘർഷം, പോലീസിനെ കല്ലെറിഞ്ഞു, കണ്ണീർവാതകം പ്രയോഗിച്ചു

India

ജിഹാദികൾക്ക് മാപ്പില്ല ; യുഎസിൽ താമസിക്കുന്ന കശ്മീർ വിഘടനവാദി ഡോ. ഫായിയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവിട്ട് എൻഐഎ കോടതി

പുതിയ വാര്‍ത്തകള്‍

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.