മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ അന്തർസംസ്ഥാന അനധികൃത ആയുധ വിതരണ സംഘത്തിലെ രണ്ട് പേർ അറസ്റ്റിൽ. ദൽഹി പോലീസാണ് ഞായറാഴ്ച ഇവരെ അറസ്റ്റ് ചെയ്തത്. മീററ്റ് സ്വദേശികളായ ഇക്രം, മഷൂഖ് അലി എന്നിവരാണ് പിടിയിലായത്.
ഇവർ മീററ്റിലെ അനധികൃത ആയുധ നിർമാണശാലയുടെ വിതരണക്കാരനും ഉടമയുമാണെന്ന് പോലീസ് പറഞ്ഞു. മീററ്റിലെ ഇവരുടെ ഒരു വീട്ടിൽ നിന്ന് 4 നാടൻ പിസ്റ്റളുകളും 41 ബാരലുകളും 8 നാടൻ പിസ്റ്റളുകളുടെ നിർമ്മാണ ഉപകരണങ്ങളും കണ്ടെടുത്തതായി പോലീസ് അറിയിച്ചു.
ചില ക്രിമിനലുകൾക്ക് അനധികൃത ആയുധങ്ങൾ വിതരണം ചെയ്യാൻ ഇക്രം ദൽഹിയിലേക്ക് വരുന്നതായി പോലീസ് വിവരം ലഭിച്ചതിനെത്തുടർന്ന് ഇൻസ്പെക്ടർ ഗൗരവ് ചൗധരിയുടെ നേതൃത്വത്തിൽ ഓപ്പറേഷൻ നടത്തി ഇക്രമിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇക്രമിന്റെ പക്കൽ നിന്ന് രണ്ട് നാടൻ പിസ്റ്റളുകളും ആറ് കാട്രിഡ്ജുകളും പോലീസ് കണ്ടെടുത്തു. ഇയാൾക്കെതിരെ ആയുധ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ചോദ്യം ചെയ്യലിന് ശേഷം മഷൂഖ് അലിയിൽ നിന്നാണ് ആയുധങ്ങൾ വാങ്ങിയതെന്ന് ഇക്രം വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു. തുടർന്ന് പ്രതി ഇക്രം നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മീററ്റ് സിറ്റിയിൽ നിന്ന് മഷൂഖ് അലിയെ അറസ്റ്റ് ചെയ്തു.
തുടർന്ന് മഷൂഖിനെ ചോദ്യം ചെയ്തതിന് ശേഷം മീററ്റിലെ കാശിറാം കോളനിയിലെ ഒരു ഒറ്റപ്പെട്ട ഫ്ലാറ്റിൽ പോലീസ് റെയ്ഡ് നടത്തി. അവിടെ അനധികൃത ആയുധങ്ങൾ നിർമ്മിക്കുന്നതിനായി ഒരു ഫാക്ടറി സ്ഥാപിച്ചതായി കണ്ടെത്തിയത്. ഇവിടെ ഇതുവരെ 80 ലധികം തദ്ദേശ നിർമ്മിത പിസ്റ്റളുകൾ താൻ നിർമ്മിച്ചിട്ടുണ്ടെന്നും ഇയാൾ സമ്മതിച്ചതായി പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: