India

55,000 അടി ഉയരത്തിൽ ചൈനീസ് ചാര ബലൂൺ ; വെടിവച്ച് വീഴ്‌ത്തി ഇന്ത്യൻ വ്യോമസേന

Published by

ന്യൂഡൽഹി : ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് മുകളിലൂടെ പറക്കുകയായിരുന്ന ചൈനീസ് ചാര ബലൂൺ വെടിവച്ച് വീഴ്‌ത്തി ഇന്ത്യൻ വ്യോമസേന . ഈസ്റ്റേൺ ഫ്രണ്ടിൽ 55,000 അടിയിലധികം ഉയരത്തിൽ പറന്നുകൊണ്ടിരുന്ന ചൈനീസ് ബലൂണാണ് ഇന്ത്യൻ വ്യോമസേന വെടിവച്ചിട്ടത് . റഫാൽ യുദ്ധവിമാനത്തിൽ നിന്നാണ് വ്യോമസേന ബലൂൺ തകർത്തത്.

കഴിഞ്ഞ വർഷം യുഎസ് വ്യോമസേന വെടിവച്ചിട്ട ബലൂണിനെക്കാൾ ചെറുതായിരുന്നു ഇന്ത്യൻ വ്യോമസേന വെടിവെച്ചിട്ട ബലൂണിന്റെ വലിപ്പം. കഴിഞ്ഞ വർഷം യുഎസ് വ്യോമസേന എഫ്-22 റാപ്‌റ്റർ ഫൈറ്റർ ജെറ്റ് ഉപയോഗിച്ച് ചൈനീസ് ചാര ബലൂൺ വെടിവച്ചിട്ടിരുന്നു.

അമേരിക്കയ്‌ക്ക് മുകളിലൂടെ പറക്കുന്ന ബലൂൺ ചൈനയുടേതാണെന്നും ഉയർന്ന റെസല്യൂഷൻ ക്യാമറകൾ ഘടിപ്പിച്ചതാണെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ, അമേരിക്കയുടെ വാദം ചൈന തള്ളി. ഒരു വലിയ പ്രദേശം നിരീക്ഷിക്കാൻ ചൈന ഇത്തരം ബലൂണുകൾ ഉപയോഗിക്കുന്നു എന്നാണ് റിപ്പോർട്ട് . ചൈനീസ് ചാര ബലൂണുകൾക്ക് സ്റ്റിയറിംഗ് മെക്കാനിസം ഉണ്ടെന്നും വിശ്വസിക്കപ്പെടുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by