Business

ഒരു സ്റ്റാര്‍ട്ടപ്പില്‍ പണം മുടക്കിയ രത്തന്‍ ടാറ്റയ്‌ക്ക് ലഭിച്ചത് 230000 ശതമാനം ലാഭം

Published by

മുംബൈ: ഓഹരി വില്‍പന മുതല്‍ എല്ലാത്തരം സാമ്പത്തിക ഇടപാടുകളും നടത്താന്‍ സഹായിക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമാണ് അപ് സ്റ്റോക്സ്. ഒരു സ്റ്റാര്‍ട്ടപ് എന്ന നിലയില്‍ രണ്ട് പേര്‍ ചേര്‍ന്ന് 2009ല്‍ ആരംഭിച്ച കമ്പനിയാണിത്.

ഇതില്‍ രത്തന്‍ ടാറ്റ പണം മുടക്കിയിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ നിക്ഷേപം പത്ത് മടങ്ങായി വര്‍ധിച്ചിരിക്കുകയാണ്. അപ്സ്റ്റോക്സില്‍ 2016ല്‍ ആണ് രത്തന്‍ ടാറ്റ നിക്ഷേപം നടത്തിയത്. അന്ന് അപ് സ്റ്റോക്സിന്റെ 1.33 ശതമാനം ഓഹരികളാണ് രത്തന്‍ ടാറ്റ വാങ്ങിയത്. കഴിഞ്ഞ ദിവസം തന്റെ പക്കലുള്ള ഓഹരികളുടെ അഞ്ച് ശതമാനം അദ്ദേഹം വിറ്റു. ഇതിന് മാത്രം ടാറ്റയ്‌ക്ക് ലഭിച്ചത് 18 കോടി രൂപയാണ്. അദ്ദേഹത്തിന്റെ ലാഭം എത്രയെന്നോ? 23,000 ശതമാനം. സെറോദ, എയ്ഞ്ചല്‍ വണ്‍, ധന്‍, ജിയോജിത് തുടങ്ങിയ കമ്പനികളെപ്പോലെ ഷെയറും കമ്മോഡിറ്റിയും ഫ്യൂച്ചേഴ്സ് ആന്‍റ് ഓപ്ഷന്‍സും എല്ലാം നടത്താന്‍ കഴിയുന്ന പ്ലാറ്റ് ഫോമാണ് അപ് സ്റ്റോക്സും.

ഈ ഇടപാടിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കമ്പനിയില്‍ രത്തന്‍ ടാറ്റയ്‌ക്ക് ഇപ്പോഴും 1.27 ശതമാനം ഓഹരി ബാക്കിയുണ്ട്. 2016ല്‍ രത്തന്‍ ടാറ്റ നിക്ഷേപം നടത്തുന്ന കാലത്ത് വളര്‍ന്നുവരുന്ന സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നായിരുന്നു അപ്സ്റ്റോക്സ്. നിലവിലെ കണക്കുകള്‍ പ്രകാരം ഏതാണ്ട് 30,000 കോടി രൂപ മൂല്യമുള്ള കമ്പനിയാണ് അപ്സ്റ്റോക്സ്.

വെറും എട്ട് കൊല്ലം കൊണ്ട് 23000% ശതമാനം നേട്ടമുണ്ടാക്കിയിരിക്കുകയാണ് രത്തന്‍ ടാറ്റ. രത്തന്‍ ടാറ്റ നിക്ഷേപം നടത്തിയതോടെ അന്ന് പല പ്രമുഖരും അപ്സ്റ്റോക്സില്‍ നിക്ഷേപം നടത്താന്‍ തയ്യാറായി രംഗത്തെത്തിയിരുന്നു.

രവി കുമാറും കവിത സുബ്രഹ്മണ്യനുമാണ് അപ്സ്റ്റോക്സിന്റെ സ്ഥാപകര്‍.

ഫസ്റ്റ് ക്രൈ എന്ന സ്റ്റാര്‍ട്ടപ്പിലും രത്തന്‍ ടാറ്റ കോടികള്‍ ലാഭം നേടി

സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചാ സാധ്യത നേരത്തെ തിരിച്ചറിഞ്ഞ് നിക്ഷേപം നടത്തുന്നവരില്‍ മുന്‍പന്തിയിലാണ് രത്തന്‍ ടാറ്റ. കുട്ടികള്‍ക്കുള്ള വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും മറ്റും വില്‍പ്പന നടത്തുന്ന ഫസ്റ്റ് ക്രൈയിലും അദ്ദേഹം നിക്ഷേപം നടത്തിയിരുന്നു. രത്തന്‍ ടാറ്റ ഐപിഒയ്‌ക്ക് മുമ്പ് ഫസ്റ്റ് ക്രൈയുടെ 77,900 ഓഹരികള്‍ വാങ്ങിയിരുന്നു . ഓഹരി ഒന്നിന് ശരാശരി 84.72 രൂപയ്‌ക്കാണ് അദ്ദേഹം വാങ്ങിയത്. ഐപിഒ ലിസ്റ്റിംഗോടെ രത്തന്‍ ടാറ്റയുടെ നിക്ഷേപം 5 ഇരട്ടിയിലധികം വര്‍ധിച്ചു. 66 ലക്ഷം രൂപ കമ്പനിയില്‍ നിക്ഷേപിച്ച രത്തന്‍ ടാറ്റയുടെ നിക്ഷേപം ലിസ്റ്റിംഗിന് ശേഷം 5 കോടി രൂപയിലെത്തിയിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക