Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിലവിലെ നിയമങ്ങള്‍ ഭരണഘടനാ മൂല്യങ്ങള്‍ക്കെതിര്; വഖഫ് പരിഷ്‌കരണം അനിവാര്യമെന്ന് കത്തോലിക്കാ സഭ

ചെറായിയിലും മുനമ്പത്തും ജനങ്ങള്‍ ദുരിതത്തില്‍

ടി. എസ്. നീലാംബരന്‍byടി. എസ്. നീലാംബരന്‍
Oct 6, 2024, 06:40 am IST
inKerala

തൃശ്ശൂര്‍: വഖഫ് ബോര്‍ഡ് നിയമ പരിഷ്‌കരണത്തെ അനുകൂലിച്ച് തൃശ്ശൂര്‍ അതിരൂപത. രാജ്യത്തു നിലവിലുള്ള വഖഫ് നിയമങ്ങള്‍ അതിക്രൂരവും തുല്യനീതി എന്ന ഭരണഘടനാ തത്ത്വങ്ങള്‍ക്ക് എതിരുമാണെന്ന് അതിരൂപതാ മുഖപത്രം കത്തോലിക്കാ സഭയിലെ ലേഖനത്തില്‍ പറയുന്നു. മുസ്ലിം പ്രീണനം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് സര്‍ക്കാരുകളാണ് വഖഫ് ബോര്‍ഡിന് അനിയന്ത്രിതമായ അധികാരങ്ങള്‍ നല്കിയത്. ഇതു തിരുത്തപ്പെടേണ്ടത് രാജ്യത്തെ മതേതരത്വത്തിനും നിയമവാഴ്ചയ്‌ക്കും ആവശ്യമാണെന്നും കത്തോലിക്കാ സഭ ചൂണ്ടിക്കാണിക്കുന്നു.

നെഹ്‌റു, നരസിംഹ റാവു, മന്‍മോഹന്‍ സിങ് എന്നിവരുടെ കാലത്ത് അമിതാധികാരങ്ങള്‍ വഖഫ് ബോര്‍ഡിനു ചാര്‍ത്തിക്കൊടുക്കുകയായിരുന്നു. ഏതൊരു പൗരന്റെയും സ്വത്തുവകകള്‍ക്കു മേല്‍ മാനദണ്ഡമൊന്നുമില്ലാതെ വഖഫ് ബോര്‍ഡിന് അവകാശമുന്നയിക്കാം. ഇതിനെ ആര്‍ക്കും ചോദ്യം ചെയ്യാനാകില്ല. രാജ്യത്തെ കോടതികള്‍ക്കു പോലും നിയന്ത്രണാധികാരമില്ല. പ്രത്യേക വഖഫ് ട്രൈബ്യൂണലാണ് ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നത്. ഒരേ മതത്തില്‍പ്പെട്ട, ഒരേ താത്പര്യമുള്ളയാളുകള്‍ വഖഫ് ബോര്‍ഡും ട്രൈബ്യൂണലും കൈകാര്യം ചെയ്യുമ്പോള്‍ വിവേചനരഹിതമായ നീതി എങ്ങനെ നടപ്പാക്കുമെന്നു കത്തോലിക്കാ സഭ ചോദിക്കുന്നു.

കേരളത്തില്‍ ചെറായി, മുനമ്പം തീരപ്രദേശങ്ങളിലെ അറുനൂറോളം കുടുംബങ്ങള്‍ വഖഫ് ബോര്‍ഡിന്റെ ഭീഷണിയിലാണ്. മുനമ്പം വേളാങ്കണ്ണി മാതാ പള്ളി ഉള്‍പ്പെടെയുള്ള പ്രദേശം തങ്ങളുടേതാണെന്ന് വഖഫ് ബോര്‍ഡ് ഏകപക്ഷീയമായി അവകാശപ്പെട്ടിരിക്കുകയാണ്. ഇതുമൂലം ഈ പ്രദേശങ്ങളിലെ ക്രയവിക്രയങ്ങള്‍ മുടങ്ങിയിരിക്കുന്നു. നൂറുകണക്കിന് കുടുംബങ്ങള്‍ ദുരിതത്തിലാണ്. ഇസ്ലാംമതത്തിലെ മതാചാര സംബന്ധമായ നിയമമെന്ന നിലയ്‌ക്കല്ല, മറിച്ച് രാജ്യത്തെ ഭൗതിക സ്വത്തുക്കളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തങ്ങള്‍ക്കനുകൂലമായി വിധി കല്‍പ്പിക്കാനുള്ള ഏകപക്ഷീയ അധികാരം കൈയാളുന്നതിനാലാണ് ഇതു മറ്റുള്ളവര്‍ക്കു ഭീഷണിയാകുന്നത്. ഭാരതത്തില്‍ എല്ലാവര്‍ക്കും ബാധകമായ നിയമ സംഹിതയുണ്ട്. അതിനു കീഴിലായിരിക്കണം എല്ലാ സ്ഥാപനങ്ങളുമെന്നും കത്തോലിക്കാ സഭ ചൂണ്ടിക്കാണിക്കുന്നു.

ഭരണഘടന എല്ലാ പൗരന്മാര്‍ക്കും തുല്യനീതി ഉറപ്പുനല്കുന്നു. എന്നാല്‍ പൊതു നിയമ സംഹിതയ്‌ക്കു ബദലായി വഖഫ് ബോര്‍ഡിനു വേണ്ടി മറ്റൊരു നിയമ സംഹിത നിലനില്‍ക്കുന്നു. ഇതു ഭരണഘടനാ വിരുദ്ധമാണ്. മതേതരത്വം പ്രസംഗിക്കുന്ന പല രാഷ്‌ട്രീയ കക്ഷികളും മുസ്ലിം പ്രീണനത്തിനായി മാത്രം ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണെന്നും ലേഖനം കുറ്റപ്പെടുത്തുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ് ഈ അപരിഷ്‌കൃത നിയമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്.

’64ല്‍ നെഹ്‌റു സര്‍ക്കാരും’ 95ല്‍ നരസിംഹ റാവു സര്‍ക്കാരും 2013ല്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരും വഖഫ് ബോര്‍ഡിന് അമിതമായ അധികാരങ്ങള്‍ നല്കി. അതിക്രൂരമായ അധികാരങ്ങളാണ് 2013ല്‍ മന്‍മോഹന്‍ സര്‍ക്കാര്‍ നല്കിയത്. ഇതനുസരിച്ചു വഖഫ് ബോര്‍ഡിന് തങ്ങളുടെ ഭൂമി കയ്യേറിയെന്ന് ചൂണ്ടിക്കാണിക്കുന്നവര്‍ക്കെതിരേ ക്രിമിനല്‍ പ്രോസിക്യൂഷനും ഒഴിപ്പിക്കലിനുമുള്ള അധികാരം കൂടി കോണ്‍ഗ്രസ് നല്കി. ഒരു സ്വതന്ത്ര പരമാധികാര രാജ്യത്ത് ചിന്തിക്കാന്‍ കഴിയാത്ത അനീതിയാണ് അരങ്ങേറിയത്.

ഭരണഘടനയെ നോക്കുകുത്തിയാക്കി വഖഫ് ബോര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും നിയമ പരിഷ്‌കരണം അനിവാര്യമെന്നും കത്തോലിക്കാ സഭ അഭിപ്രായപ്പെടുന്നു.

Tags: Waqf Board'Catholic Churchconstitutional valuesWaqf reform is essential
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

പ്രക്ഷോഭകാരികള്‍ക്ക് വേണ്ടി ഭരണഘടനാ മൂല്യങ്ങള്‍ തകര്‍ക്കരുത്

Thiruvananthapuram

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

Kerala

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

Editorial

വഖഫ് ബോര്‍ഡിനും നിയമം ബാധകം

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

പുതിയ വാര്‍ത്തകള്‍

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

വി ഡി സവര്‍ക്കറെ കുറിച്ച് ചോദ്യം: കാസര്‍ഗോഡ് അധ്യാപകന് സസ്പന്‍ഷന്‍, നടപടി മന്ത്രി എന്‍ ഷംസുദ്ദീന്റെ നിര്‍ദേശത്തെ തുടര്‍ന്ന്

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

പയ്യോളിയില്‍ ഗര്‍ഭിണി മരിച്ച സംഭവം: ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ഷമീമയുടെ ബന്ധുക്കള്‍

സിദ്ധിഖ് എന്ന ക്രിയേറ്റര്‍; സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനെക്കുറിച്ചുള്ള ഒരു ഓര്‍മച്ചിത്രം

സ്വരമന്ദാകിനി മോഹശതങ്ങളില്‍…

അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്യുന്നതിന് സഹായകമായ വിവരം നല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് പാരിതോഷികം

പ്രണയ ബൃന്ദാവനം; ബൃന്ദയുടെ ‘പ്രണയം’ എന്ന പുസ്തകത്തിന്റെ 2680 പേജുകളിലും പ്രണയം തുളുമ്പി നില്‍ക്കുന്നു

പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരം : മുഖ്യമന്ത്രി അടിയന്തരമായി ചർച്ചയ്‌ക്ക് വിളിക്കണം: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.