ബെയ്റൂട്ട് :ഈയിടെ ഇസ്രയേല്‍ ആക്രമണത്തില്‍ നേതാവ് ഹസ്സന് നസ് റുള്ള കൊല്ലപ്പെട്ട ശേഷം ഹെസ്ബുള്ള തീവ്രവാദ സംഘടനയുടെ നേതൃസ്ഥാനം ഏറ്റെടുത്ത രണ്ടാമനെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. ലെബനനിലെ ബെയ്റൂട്ടില്‍ ഇയാളെ മാത്രം ലാക്കാക്കി ഇസ്രയേല്‍ ആക്രമണം നടത്തിയ ശേഷമാണ് ഹാഷിം സഫിയെദ്ദീനെ കാണാതായത്.
ബെയ്റൂട്ടില്‍ ഹാഷിം സെയ്ഫുദ്ദീനെ ലാക്കാക്കി നടത്തിയ ഇസ്രയേല്‍ ആക്രമണത്തില്‍ ഒരു വലിയ ഗര്‍ത്തം രൂപപ്പെട്ടതായി ചില വീഡിയോകള്‍ പറയുന്നു. വീഡിയോ കാണാം.
Huge hole that was created after Israeli airstrike in Beirut on Hashem Safieddine, potential successor to the late leader Hassan Nasrallah, on October 4. pic.twitter.com/vMw4AAlwR7
— Clash Report (@clashreport) October 5, 2024
ഇസ്രയേല്‍ ആക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെട്ട് കാണും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇയാള്‍ വേറെ ഒളികേന്ദ്രത്തില്‍ ഒളിച്ചിരിക്കുകയാണെന്നും ഹെസ്ബുള്ളയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഇസ്രയേല്‍ ആക്രമണം ഭയന്ന് ഇറാന് നേതാവ് ആയത്തൊള്ള അലി ഖമനേയും ഒളിവില്‍ കഴിയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: