ജമ്മു കശ്മീരില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് അഭിമാനിക്കാവുന്ന നേട്ടം പ്രവചിച്ച് ഇന്ത്യടുഡേ-സി-വോട്ടര്‍ എക്സിറ്റ് പോള്‍ ഫലം. ഇതനുസരിച്ച് ആകെയുള്ള 90 സീറ്റുകളില്‍ ബിജെപി 27 മുതല്‍ 32 സീറ്റുകള്‍ വരെ നേടുമെന്നാണ് പ്രവചനം.
രാജ്യത്തെ വിശ്വസനീയമായ എക്സിപോള്‍ സര്‍വ്വേകളില്‍ മുന്നില്‍ നില്ക്കുന്ന ഒന്നാണ് ഇന്ത്യടുഡേ-സീ വോട്ടര്‍ സര്‍വ്വേ. നാഷണല്കോണ്ഫന്സ്- കോണ്‍ഗ്രസ് സഖ്യ കക്ഷി 40 മുതല്‍ 48 സീറ്റുകള്‍ വരെ നേടുമെന്നും എക്സിറ്റ് പോള്‍ പ്രവചിക്കുന്നു.
മെഹ്ബൂബ മുഫ്തിയുടെ പിഡിപി 6 മുതല്‍ 11 സീറ്റുകള്‍ വരെ നേടുമെന്ന് പ്രവചിക്കുമ്പോള്‍ മറ്റുള്ള കക്ഷികള്‍ 6 മുതല്‍ 11 സീറ്റുകള്‍ വരെ നേടുമെന്നും എക്സിറ്റ് പോള്‍ പ്രവചിക്കുന്നു.
ജമ്മു കശ്മീരില്‍ 2014ല്‍ നടന്ന ഒടുവിലത്തെ തെരഞ്ഞെടുപ്പില്‍ എന്ത് സംഭവിച്ചു?
അന്ന് ഇന്ത്യാ ടുഡേ-സീ വോട്ടര്‍ സര്‍വ്വേ ഏതാണ്ട് ശരിയായി. മെഹ്ബൂബ മുഫ്തിയുടെ പിഡിപി 32 മുതല്‍ 38 സീറ്റുകള്‍ വരെ നേടുമെന്നാണ് ഇന്ത്യാ ടുഡേ-സീ വോട്ടര്‍ എക്സിറ്റ് പോള്‍ ഫലം പ്രവചിച്ചത്. എങ്കിലും പിഡിപി തന്നെ ഏറ്റവും വലിയ ഒറ്റകക്ഷിയായി. അന്ന് പിഡിപി നേടിയത് 28 സീറ്റുകള്‍. ബിജെപി 2014ല്‍ 25 സീറ്റുകള്‍ നേടിയിരുന്നു. ഒമര്‍ അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സിന് അന്ന് 15 സീറ്റുകളേ നേടാനായുള്ളൂ. കോണ്‍ഗ്രസിന് 12 സീറ്റുകള്‍കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. അന്ന് ബിജെപി മെഹ്ബുബ മുഫ്തിയുടെ പിഡിപിയുമായി ചേര്‍ന്ന് ജമ്മു കശ്മീരില്‍ മന്ത്രിസഭ രൂപീകരിക്കുകയായിരുന്നു.
റിപ്പബ്ലിക്-ഗുലിസ്താന് ന്യൂസ് സര്‍വ്വേ; ബിജെപിയ്ക്ക് 28 മുതല്‍ 30 സീറ്റുകള്‍
അതേ സമയം റിപ്പബ്ലിക്-ഗുലിസ്താന് ന്യൂസ് സര്‍വ്വേ ബിജെപിയ്ക്ക് 28 മുതല്‍ 30 സീറ്റുകളും ഒമര്‍ അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സിന് 28 മുതല്‍ 30 സീറ്റുകള്‍ വരെയും പ്രവചിക്കുന്നു. കോണ്‍ഗ്രസിന് വെറും 3 മുതല്‍ 6 സീറ്റുകള്‍ കിട്ടുമെന്നും റിപ്പബ്ലിക് സര്‍വ്വേ പറയുന്നു.
ഭാസ്കര്‍ റിപ്പോര്‍ട്ടേഴ്സ് പോള്‍ ബിജെപിയ്ക്ക് 25 -30 സീറ്റുകള്‍
ഭാസ്കര്‍ റിപ്പോര്‍ട്ടേഴ്സ് പോള്‍ സര്‍വ്വേ പ്രകാരം ബിജെപിയ്ക്ക് ജമ്മു കശ്മീരില്‍ 25 മുതല്‍ 30 വരെ സീറ്റുകള്‍ ലഭിക്കുമെന്ന് പറയുന്നു. അതേ സമയം നാഷണല്‍ കോണ്‍ഫറന്‍സ് കോണ്‍ഗ്രസ് സഖ്യം 35 മുതല്‍ 40 സീറ്റുകള്‍ വരെ നേടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: