ചെന്നൈ: തമിഴ്നാടിന്റെ സംസ്കാരത്തിലേക്ക് അലിഞ്ഞുചേരുന്നതാണ് മോദിയുടെ രാഷ്ട്രീയമെന്ന് തമിഴ്നാട്ടുകാര്‍ മനസ്സിലാക്കിത്തുടങ്ങിയതോടെ ദ്രാവിഡരാഷ്ട്രീയത്തിന്റെ വേരുകള്‍ ഇളകിത്തുടങ്ങിയിരിക്കുന്നു. തമിഴ് ഭാഷയേയും സാഹിത്യത്തെയും കിട്ടാവുന്ന അവസരങ്ങളില്‍ താങ്ങിയും പ്രോത്സാഹിപ്പിച്ചും തമിഴ്നാട്ടില്‍ വരുമ്പോള്‍ വെള്ളഷര്‍ട്ടും വേഷ്ടിയും ഷാളും ധരിച്ചെത്തിയും തമിഴരില്‍ ഒരാളായ് മോദിയും മാറിയതോടെ ‘മോദി ഗോ ബാക്ക്’ എന്ന വിളികള്‍ ദുര്‍ബലമായി.
ഇപ്പോഴിതാ ചെന്നൈ മെട്രോ റെയില്‍ വികസനത്തിലെ രണ്ടാം ഘട്ടത്തില്‍ കേന്ദ്രവിഹിതമായ 7425 കോടി ഉടന്‍ അനുവദിക്കാമെന്ന് മോദി പ്രഖ്യാപിച്ചതോടെ ഇനി സ്റ്റാലിന് പോലും മോദി തമിഴ്നാട് വികസനത്തിന് എതിര് നില്ക്കുന്ന പ്രധാനമന്ത്രിയാണെന്ന് പറയാന്‍ കഴിയില്ല. കഴിഞ്ഞ ദിവസം മോദിയെ ദല്‍ഹിയില്‍ സന്ദര്‍ശിച്ച സ്റ്റാലിന് തൊഴുകൈയോടെയാണ് ചിരിച്ച് പിരിഞ്ഞത്. ദ്രാവിഡ രാഷ്ട്രീയത്തിനെതിരെ അണ്ണാമലൈയുടെ നേതൃത്വത്തില്‍ തമിഴ്നാട്ടില്‍ ഉയര്‍ത്തിയ എതിര്‍പ്പ് കണക്കിലെടുത്താല്‍ സ്റ്റാലിനും മോദിയും ഇനിയൊരു കൂടിക്കാഴ്ചയേ ഉണ്ടാകില്ലെന്ന തോന്നുലുണ്ടാക്കുന്ന തരത്തിലായിരുന്നു ഇരുവരുടെയും വാക്കാലുള്ള ഏറ്റുമുട്ടല്‍. പക്ഷെ രാഷ്ട്രീയം ഏറെക്കണ്ട മോദിയ്ക്ക് തന്നെ എതിര്‍ക്കുന്നവരുമായി ഒത്തുചേര്‍ന്ന് പോകാന്‍ ഒരു മടിയുമില്ല. അതാണ് മോദിയെ അസാധാരണരാഷ്ട്രീയക്കാരനാക്കി മാറ്റുന്നത്. കഴിഞ്ഞ ദിവസം സ്റ്റാലിനും മോദിയും തമ്മില്‍ ചെലവഴിച്ച ഊഷ്മളമായ സമയം അത്ഭുതപ്പെടുത്തുന്നതായിരുന്നു എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.
ചെന്നൈ മെട്രോ രണ്ടാം ഘട്ടം എന്നത് ബൃഹദ് പദ്ധതിയാണ്. തമിഴ്നാട്ടില്‍ റെയില്‍വേയുടെ മുഖം മാറ്റിമറിക്കുന്ന പദ്ധതി. ഏകദേശം 63,246 കോടിയുടെ പദ്ധതി. ഈ പദ്ധതി ആരംഭിക്കുന്നതിനുള്ള 7425 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ഉടന്‍ അനുവദിക്കാമെന്ന് മോദി ഉറപ്പ് നല്‍കിയത്. തന്റെ സംസ്ഥാനത്തിന് വന്വികസനമുണ്ടാക്കുന്ന ഈ പദ്ധതി എളുപ്പത്തില്‍ നടപ്പാകുമ്പോള്‍ ഏതൊരു മുഖ്യമന്ത്രിയ്ക്കും ഉണ്ടാകാവുന്ന അതേ സന്തോഷമാണ് സ്റ്റാലിനും ഉണ്ടായത്. മോദിയുടെ ഈ പ്രഖ്യാപനം ഇന്ത്യാമുന്നണിയിലെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികളെ ഞെട്ടിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: