ആലത്തൂര്‍: പാലക്കാട് കെഎസ്യു പ്രവര്‍ത്തകന്റെ മുട്ടുകാല് തല്ലിയൊടിക്കുമെന്ന് എസ്എഫ്ഐ നേതാവിന്റെ ഭീഷണി. ആലത്തൂര്‍ എസ് എന്‍ കോളേജിലാണ് സംഭവം. കെഎസ്യു പ്രവര്ത്തകന് അഫ്സലാണ് എസ്എഫ്ഐ ഏരിയ കമ്മിറ്റി അംഗം തേജസിനെതിരെ പോലീസിനെ സമീപിച്ചത്. കോളേജിലെത്തിയ എസ് എഫ് ഐ നേതാക്കളുടെ ഫോട്ടോ എടുത്തതിനാണ് അഫ്സലിനെ തേജസ് ഭീഷണിപ്പെടുത്തിയത്.
പുറത്തുനിന്നുള്ള കെഎസ്യു, എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് കോളേജില്‍ പ്രവേശനമില്ല. ഇത് ലംഘിച്ച് കോളേജില്‍ എത്തിയ തേജസ് അടക്കമുള്ള എസ്എഫ്ഐ നേതാക്കളുടെ ചിത്രം അഫ്സല് പകര്‍ത്തിയതാണ് പ്രകോപനത്തിന് കാരണം. ഫോണില്‍ ബന്ധപ്പെട്ട തേജസ് തന്റെ മുട്ടുകാല് തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി അഫ്സല് പറയുന്നു.
കോളേജിനകത്ത് കാല് കുത്താന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും അഫ്സല് ആരോപിച്ചു. എസ്എഫ്ഐ നേതാവ് ഭീഷണിപ്പെടുത്തുന്നതിന്റെ ഓഡിയോ സന്ദേശം അഫ്സല് പോലീസിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: