തൃശൂർ: വരവൂരിൽ കാട്ടുപന്നിക്ക് വച്ച കെണിയില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു. കുണ്ടന്നൂർ സ്വദേശി രവി (50) , അരവിന്ദാക്ഷൻ (55) എന്നിവരാണ് മരിച്ചത്. പാടത്ത് മീൻ പിടിക്കാൻ പോയപ്പോഴാണ് ഷോക്കേറ്റത്. പന്നിക്ക് വച്ച കെണിയിൽ നിന്ന് ഷോക്കേറ്റതാണ് എന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ രാത്രിയിൽ മീൻ പിടിക്കാൻ പോയ ഇവരെ കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവർ മരിച്ച് കിടക്കുന്ന സ്ഥലത്തിനോട് ചേർന്ന് കാട്ടു പന്നിയെയും ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. രവിയും അരവിന്ദാക്ഷനും പിടിച്ച മത്സ്യങ്ങളും ചത്തനിലയിൽ അടുത്തുണ്ട്.
കാട്ടുപ്പന്നിയെ പിടിക്കാൻ ആരാണ് കെണി വച്ചതെന്ന് വ്യക്തമായിട്ടില്ല. ചെറുതുരുത്തി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തായി വൈദ്യുതിക്കെണി സ്ഥാപിച്ചതുമായി മുന്നറിയിപ്പ് ബോര്‍ഡുകളൊന്നും ഉണ്ടായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: