കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഉൾപ്പടെ ആറ് ബിജെപി നേതാക്കളെയു കുറ്റവിമുക്തരാക്കി കാസർകോട് ജില്ലാ സെഷൻസ് കോടതി. കേസ് നിലനിൽക്കുന്നതല്ലെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി സുപ്രധാന വിധി പ്രസ്താവിച്ചത്.
നിയമവിരുദ്ധമായിട്ടുള്ള കാര്യങ്ങളോ ഇടപെടലുകളോ ഇല്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുള്ള പ്രതിഭാഗത്തിന്റെ വാദം കോടതി പൂർണമായി അംഗീകരിച്ചുവെന്ന് അഭിഭാഷകൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. നാമനിർദ്ദേശ പത്രിക പിൻവലിക്കുന്ന സമയത്ത് തന്നെ സംഭവം അന്വേഷിച്ചിക്കുകയും ഇതിൽ യാതൊരുവിധത്തിലുള്ള ഭീഷണിയോ പ്രകോപനമോയില്ലെന്ന് പൊതുസമൂഹത്തിനറിയാമായിരുന്നു. പിന്നീട് ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് കേസ് മുന്നോട്ട് പോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാർത്ഥിയായ കെ.സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തി നാമനിർദേശ പത്രിക പിൻവലിച്ചുവെന്നുമായിരുന്ന് ഇവർക്കെതിരെയുള്ള കേസ്. പത്രിക പിൻവലിക്കുന്നതിന് കോഴയായി ബിജെപി നേതാക്കൾ രണ്ടര ലക്ഷം രൂപയും മൊബൈൽ ഫോണും നൽകിയെന്നും പരാതിയിൽ ആരോപിച്ചിരുന്നു.
മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വിവി രമേശന്‍, കെ. സുന്ദരയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ കോടതിയുടെ നിര്‍ദേശപ്രകാരമാണ് പോലീസ് കേസെടുത്തത്. കെ.സുരേന്ദ്രനായിരുന്നു കേസിലെ ഒന്നാം പ്രതി. ബിജെപി ജില്ലാ സെക്രട്ടറി കെ മണികണ്ഠ റേ രണ്ടും സുരേഷ് നായ്‌ക്ക് മൂന്നും പ്രതികളായിരുന്നു. യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായ്‌ക്കായിരുന്നു നാലാം പ്രതി. ബിജെപി മുന്‍ ജില്ലാ പ്രസിഡന്‍റ് കെ ബാലകൃഷ്ണ ഷെട്ടി, ലോകേഷ് നോണ്ട എന്നിവര്‍ അഞ്ചും ആറും പ്രതികളായിരുന്നു.
ഇന്ന് സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ള ആറു പ്രതികളും കോടതിയില്‍ ഹാജരായിരുന്നു. കേസ് കെട്ടിച്ചമതാണെന്നായിരുന്നു ആദ്യ ഘട്ടം മുതല്‍ സുരേന്ദ്രന്‍ വാദിച്ചത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. തന്നെ താറടിച്ചു കാണിക്കാന്‍ വേണ്ടി മനപ്പൂര്‍വം കേസ് കെട്ടിച്ചമതാണെന്നും രാഷ്‌ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ നിമയത്തെ ഉപയോഗിക്കുകയാണെന്നും സുരേന്ദ്രനു വേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: