ന്യൂദല്‍ഹി: മിസൈലുകളെ പ്രതിരോധിക്കുന്ന, മൂന്ന് യൂണിറ്റ് എസ് 400 മിസൈല്‍ സിസ്റ്റം റഷ്യഭാരതത്തിന് നല്കി. അടുത്ത വര്‍ഷത്തോടെ രണ്ട് യൂണിറ്റുകള്‍ കൂടി ലഭിക്കുമെന്ന് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ് പറഞ്ഞു.
നാനൂറ് കിലോമീറ്ററാണ് ഇവയുടെ പരിധി. 36 ലക്ഷ്യങ്ങളെ നേരിടാം. നാല്പത് കിലോമീറ്റര്‍ ദൂരപരിധിയുള്ള ഒരു ഹ്രസ്വദൂര മിസൈല്‍, 120 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഒരു ഇടത്തരം മിസൈല്‍, 250 കിലോമീറ്റര്‍ ദൂരപരിധിയുള്ള ദീര്‍ഘദൂര മിസൈല്‍, നാനൂറ് കിലോമീറ്റര്‍ ദൂരപരിധിയുള്ള വളരെ ദീര്‍ഘദൂര മിസൈല്‍ എന്നിങ്ങനെ നാല് തരം മിസൈലുകളാണ് ഇതില്‍ ഉപയോഗിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക