തിരുവനന്തപുരം : കുപ്രസിദ്ധ ലഹരി മരുന്ന് കടത്തുകാരന് മൂര്‍ഖന്‍ ഷാജിയെന്ന അടിമാലി പറത്താഴത്തു വീട്ടില്‍ ഷാജിമോനെ സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടി. റിമാന്‍ഡില്‍ കഴിയവെ ഹൈക്കോടതിയില്‍ നിന്നും ജാമ്യമെടുത്ത് പുറത്തിറങ്ങിയ ഷാജിമോന്‍, സുപ്രീം കോടതി ജാമ്യം റദ്ദ് ചെയ്തതോടെ ഒളിവില്‍ പോയിരുന്നു.
ബംഗാള്‍, ബിഹാര്‍, ഒഡിഷ, ആന്ധ്ര സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ് തൂത്തുക്കുടി വഴി ഹാഷിഷ് ഓയില്‍ കടത്തുകയായിരുന്നു മൂര്‍ഖന്‍ ഷാജി. പാലക്കാട് പിടികൂടിയ 22 കിലോ ഹാഷിഷ് ഓയില്‍ കടത്തുകേസില്‍ ഷാജി പ്രതിയാണ്. ഇയാള്‍ക്കായി എക്സൈസ് െ്രെകംബ്രാഞ്ച് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
നക്സല്‍ മേഖലയിലുള്ള സ്വാധീനത്തില്‍ ഒളിസങ്കേതം മാറ്റി കഴിഞ്ഞുവരികയായിരുന്നു ഇയാള്‍. കഞ്ചാവ് വാറ്റി ഹാഷിഷ് ഓയില്‍ വന്‍തോതില്‍ നിര്‍മിച്ച് വിദേശത്തേക്ക് കടത്തി വരികയായിരുന്നു. നേരത്തേ മൂര്‍ഖന്‍ ഷാജി കൊടൈക്കനാലില്‍ ഒമ്പത് ഏക്കര്‍ വസ്തു വാങ്ങിയിരുന്നു. ഈ ഇടപാടിനായി മേയില്‍ തമിഴ്നാട്ടിലെ ശ്രീരംഗത്തു എത്തിയപ്പോള്‍ മറ്റൊരു ലഹരി കടത്തു സംഘവുമായി സംഘര്‍ഷമുണ്ടായിരുന്നു. അന്ന് ശ്രീരംഗം പൊലീസ് പിടികൂടിയെങ്കിലും വിദഗ്ധമായി കടന്നുകളഞ്ഞു. അഞ്ച് വര്‍ഷത്തെ നിരന്തര പരിശ്രമത്താലാണ് സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് മധുരയ്ക്ക് സമീപം ധാരാപുരത്തുനിന്ന് ഇയാളെ വെളളിയാഴ്ച പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: