കണ്ണൂര്‍:അംഗന്‍വാടിയില്‍ മൂന്നര വയസുകാരന് വീണ് പരിക്കു പറ്റിയ സംഭവത്തില്‍ അംഗന്‍വാടി വര്‍ക്കറേയും ഹെല്‍പ്പറേയും അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു.
അന്വേഷണത്തില്‍ ജീവനക്കാര്‍ക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തി. തുടര്‍ന്നാണ് നടപടി. കുട്ടിയ്‌ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കും.
കുട്ടിയുടെ പരിക്ക് രക്ഷിതാക്കളെയും മേലധികാരികളേയും അറിയിക്കുന്നതില്‍ വീഴ്ച വരുത്തി എന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി. തലയില്‍ ആഴത്തില്‍ മുറിവേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ അംഗന്‍വാടി ജീവനക്കാര്‍ തയാറായില്ലെന്ന് കുടുംബം പരാതിപ്പെട്ടിരുന്നു.
കുട്ടിക്ക് പരിക്ക് പറ്റിയ വിവരം ജീവനക്കാര്‍ മാതാപിതാക്കളെയും അറിയിച്ചില്ല. ആന്തരിക രക്തസ്രാവം മൂലം കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: