Business

‘ആംനസ്റ്റി പദ്ധതി 2024’ പുതുക്കിയ നികുതി ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു

Published by

തിരുവനന്തപുരം: ജി.എസ്.ടി നിലവില്‍ വരുന്നതിന് മുന്‍പുണ്ടായിരുന്ന നികുതി നിയമങ്ങള്‍ പ്രകാരമുള്ള കുടിശ്ശികകള്‍ തീര്‍പ്പാക്കുന്നതിനായി 2024 ലെ സംസ്ഥാന ബഡ്ജറ്റില്‍ പ്രഖ്യാപിച്ച സമഗ്ര കുടിശ്ശിക നിവാരണ പദ്ധതിയായ ആംനസ്റ്റി അനുസരിച്ചുള്ള പൂര്‍ണ്ണമായ ആനുകൂല്യം ലഭിക്കുന്നതിനുള്ള കാലപരിധി സെപ്റ്റംബര്‍ 29 ന് അവസാനിച്ച സാഹചര്യത്തില്‍ പദ്ധതി പ്രകാരം സെപ്റ്റംബര്‍ 30 മുതല്‍ ലഭ്യമാകുന്ന പുതുക്കിയ ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. കേരള മൂല്യ വര്‍ധിത നികുതി നിയമം, കേരള പൊതുവില്പന നികുതി നിയമം, കേരള നികുതിയിന്മേലുള്ള സര്‍ചാര്‍ജ് നിയമം, കേരള കാര്‍ഷിക ആദായ നികുതി നിയമം, കേരള ആഡംബര നികുതി നിയമം, കേന്ദ്ര വില്പന നികുതി നിയമം എന്നീ മുന്‍കാല നിയമങ്ങളോടനുബന്ധിച്ചുള്ള നികുതി കുടിശ്ശികകള്‍ തീര്‍പ്പാക്കുന്നതിനുള്ള അവസരമാണ് ഈ പദ്ധതിയിലൂടെ ലഭ്യമായിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralataxes.gov.in സന്ദര്‍ശിക്കാം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by