Entertainment

പെട്രോളൊഴിച്ച് കത്തിച്ചപ്പോൾ മാളത്തിലെ കുഴിയാന വരെ ഇറങ്ങിവന്നു: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മല്ലിക സുകുമാരൻ

Published by

18 കൊല്ലം മുമ്പ് സംഭവിച്ചതിനാണ് ഓരോരുത്തർ ഇപ്പോൾ പരാതിയുമായി വന്നിരിക്കുന്നത്. ഇടവഴിയിൽ കൂടി പോയപ്പോൾ‌ തോളത്ത് തട്ടിയെന്ന് പറഞ്ഞൊക്കെയാണ് പലരും കേസ് കൊടുത്തിരിക്കുന്നത്. അങ്ങനെയാണെങ്കിൽ ബസിലുണ്ടാകുന്ന സംഭവങ്ങളിൽ ആരൊക്കെ കേസ് കൊടുക്കണം. ഇതും പറഞ്ഞ് ​ഗതാ​ഗത മന്ത്രിയ്‌ക്ക് പരാതി നൽകാൻ സാധിക്കുമോ.

കുടം തുറന്ന് ഭൂതത്തെ ഇറക്കിവിട്ടത് പോലെയാണ് ഹേമ കമ്മിറ്റി റിപ്പോർട്ടെന്ന് മല്ലിക സുകുമാരൻ. പെട്രോളൊഴിച്ച് കത്തിച്ചപ്പോൾ മാളത്തിലിരുന്ന കുഴിയാന വരെ ഇറങ്ങി വന്നത് പോലെയായി ഇപ്പോഴത്തെ അവസ്ഥയെന്നും മല്ലിക സുകുമാരൻ പറഞ്ഞു.സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

ഈശ്വരാധീനം കൊണ്ടാണ് നിവിൻ പോളി രക്ഷപ്പെട്ടത്. തക്കതായ തെളിവുകൾ ഉണ്ടായത് കൊണ്ട് രക്ഷപ്പെട്ടു. ചിലതൊക്കെ കള്ളമാണെന്ന് ജനങ്ങൾക്ക് ഇപ്പോൾ മനസിലായി തുടങ്ങിയിട്ടുണ്ട്. 20 കൊല്ലം മുമ്പ് സംഭവിച്ചുവെന്ന് പരാതിക്കാർ പറയുന്നു. അതിന് തെളിവുണ്ടോ.കുടുംബവും കുട്ടിയുമായി ജീവിക്കുന്നവർക്കെതിരെയാണ് ആവശ്യമില്ലാത്ത ആരോപണങ്ങൾ വരുന്നത്. പരാതി ഉണ്ടായിരുന്നെങ്കിൽ അന്ന് കേസ് കൊടുക്കണമായിരുന്നു.

അതിജീവിത എന്ന് പറയുന്ന ആ കുട്ടിക്കാണ് ആദ്യം നീതി ലഭിക്കേണ്ടത്. നിയമവ്യവസ്ഥയോട് എല്ലാ പ്രതീക്ഷയുമുണ്ട്. ഒരു സംഘടനയും ഇവിടെ വന്നിട്ട് കാര്യമില്ല. അതിലും മതമോ, പാർട്ടിയോ ആയിരിക്കും ഉണ്ടാകുന്നത്. നിഷ്പക്ഷമായി നിൽക്കാൻ ഒരു സംഘടനയ്‌ക്കും ഇന്ന് സാധിക്കില്ല

.ഞാൻ എന്തെങ്കിലും പറഞ്ഞാൽ തള്ളയിരുന്ന് തള്ളുന്നുവെന്നാണ് പലരും പറയുന്നത്. അവരുടെ അക്കൗണ്ട് നോക്കിയാൽ മനസിലാകും എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന്. ഇതിന്റെ പിന്നിൽ ജാതിയും മതവും മാത്രമാണ്. അത് തുറന്നുപറയാനും എനിക്ക് ഒരു മടിയുമില്ലെന്നും മല്ലിക സുകുമാരൻ പറഞ്ഞു

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക