ടെഹ്റാന് : ഇസ്രയേല്‍ രക്തദാഹിയാണെന്നും അമേരിക്ക പേപ്പട്ടിയാണെന്നും ഇറാന് പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയി. മുസ്ലിം രാജ്യങ്ങള്‍ ഇസ്രയേലിനെതിരെ ഒരുമിച്ചുനില്‍ക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
്അഞ്ച് വര്‍ഷത്തിനിടെ ആദ്യമായി നടത്തിയ വെള്ളിയാഴ്ച നമസ്കാരത്തിന് ശേഷമുളള പ്രഭാഷണത്തിലാണ് ഖമെനയി ഇസ്രായേലിനെ രൂക്ഷമായി വിമര്‍ശിച്ചത്.ടെഹ്റാനിലെ പള്ളിയിലാണ് അയത്തൊള്ള അലി ഖമനേയി ജനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. ഇറാന് പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും ആയത്തുല്ല അലി ഖമനേയി പറഞ്ഞു.
ഇതിന് മുന്‍പ് റവല്യൂഷണറി ഗാര്‍ഡ്സ് കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ വധിച്ചതിന് പ്രതികാരമായി ഇറാഖിലെ യുഎസ് സൈനിക കേന്ദ്രം ആക്രമിച്ചതിന് പിന്നാലെ 2020 ജനുവരിയിലാണ് അദ്ദേഹം വെള്ളിയാഴ്ച പ്രാര്‍ത്ഥന നടത്തിയത്.അതേസമയം, ഇറാന് തിരിച്ചടി നല്‍കുമെന്ന് ഉറച്ച നിലപാടിലാണ് ഇസ്രയേല്‍. ഇറാന്റെ എണ്ണ സംഭരണശാലകള്‍ തകര്‍ക്കാന്‍ ഇസ്രയേലുമായി ചര്‍ച്ച നടത്തിയെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന് സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: