ഒക്ടോബര്‍ 5 വൈകിട്ട് 5 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം
അഡ്മിഷന് എംഡി/എംഎസ്/എംസിഎച്ച്/ഡിഎം/എംഡിഎസ് കോഴ്സുകളില്‍
പ്രവേശന പരീക്ഷാ വിജ്ഞാപനം www.aiimsexams.ac.in ല്‍
എയിംസ് ന്യൂദല്‍ഹിയാണ് എന്‍ട്രന്‍സ് പരീക്ഷ നടത്തുന്നത്
ന്യൂദല്‍ഹി അടക്കമുള്ള എയിംസുകള്‍, ജിപ്മെര്‍ പുതുച്ചേരി, നിംഹാന്‍സ് ബെംഗളൂരു, പിജിമെര്‍ ചണ്ഡിഗഢ്, ശ്രീചിത്ര തിരുവനന്തപുരം എന്നീ ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളില്‍ 2025 ജനുവരി സെഷനിലേക്കുള്ള മെഡിക്കല്‍ പിജി (എംഡി/എംഎസ്/എംസിഎച്ച്/ഡിഎം/എംഡിഎസ്) കോഴ്സുകളില്‍ പ്രവേശനത്തിന് അഖിലേന്ത്യാ തലത്തില്‍ നവംബര്‍ 10 ഞായറാഴ്ച സംയുക്ത പ്രവേശന പരീക്ഷ (ഐഎന്‍ഐ-സിഇടി) നടത്തും. എയിംസ് ന്യൂദല്‍ഹിയാണ് പരീക്ഷ സംഘടിപ്പിക്കുന്നത്.
പ്രവേശന പരീക്ഷാ വിജ്ഞാപനം www.aiimsexams.ac.in ല്‍ ലഭ്യമാണ്. മുമ്പ് അപേക്ഷിച്ച് ബേസിക് രജിസ്ട്രേഷന് സ്വീകരിച്ചിട്ടില്ലാത്തപക്ഷം ഒക്ടോബര്‍ 5 വൈകിട്ട് 5 മണിക്ക് മുമ്പായി രജിസ്റ്റര്‍ ചെയ്യാം. ഇതിനുള്ള സൗകര്യം വെബ്സൈറ്റില്‍ ലഭിക്കും. രജിസ്ട്രേഷന് സ്റ്റാറ്റസ് അറിയുവാനും ബേസിക് ഇന്‍ഫര്‍മേഷനിലെ തെറ്റുകള്‍ തിരുത്താനും ഒക്ടോബര്‍ 6-8 വരെ സമയമുണ്ട്.
ബേസിക് ഇന്‍ഫര്‍മേഷനും രജിസ്ട്രേഷനും സ്വീകരിച്ചുകൊണ്ടുള്ള ഫൈനല്‍ സ്റ്റാറ്റസ് 9 ന് വൈകിട്ട് 5 മണിക്ക് അറിയാം. തുടര്‍ന്ന് എക്സാമിനേഷന് യുണിക് കോഡ് (ഇയുസി) ജനറേറ്റ് ചെയ്ത് അപേക്ഷ ഒക്ടോബര്‍ 18 നകം പൂര്‍ത്തീകരിക്കാം.
എസ്സി/എസ്ടി/ഒബിസി നോണ്‍ ക്രീമിലെയര്‍/ഇഡബ്ല്യൂഎസ്/പിഡബ്ല്യുബിഡി ആനുകൂല്യങ്ങള്‍ക്ക് പ്രാബല്യത്തിലുള്ള സര്‍ട്ടിഫിക്കറ്റുകളും ഒസിഐ കാര്‍ഡും അപ്ലോഡ് ചെയ്യുന്നതിന് 24 വൈകിട്ട് 5 മണിവരെ സമയം അനുവദിച്ചിട്ടുണ്ട്. നവംബര്‍ 4 ന് അഡ്മിറ്റ് കാര്‍ഡുകള്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്ഡേറ്റുകള്‍ക്കും എയിംസ് എക്സാംസ് വെബ്സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: