Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

“ഞങ്ങളുടെ നാടിന്റെ പേര് ‘ഗാസ’ എന്നാക്കണമോ”..!

Janmabhumi Online by Janmabhumi Online
Oct 4, 2024, 07:53 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

“ഞങ്ങളുടെ നാടിന്റെ പേര് ‘ഗാസ’ എന്നാക്കണമോ”..!
വഖഫ് നിയമം എന്ന കിരാത നിയമം കാരണം കുടിയിറക്ക് ഭീഷണി നേരിടുന്ന എറണാകുളം ജില്ലയിലെ മുനമ്പം പ്രദേശത്തെ 600 ൽ അധികം മത്സ്യതൊഴിലാളി കുടുംബങ്ങൾ ഉയർത്തുന്ന ചോദ്യം ആണിത്..
അവരുടെ സങ്കടം കാണാൻ ആരുമില്ല. അവരുടെ സമരം ഒരു മാധ്യമത്തിലും വാർത്ത അല്ല. ഇടത് വലത് രാഷ്‌ട്രീയ പാർട്ടികൾ അങ്ങോട്ട് തിരിഞ്ഞു നോക്കുന്നില്ല.
സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊല്ലുന്ന തീവ്രവാദികൾക്ക് വേണ്ടി സേവ് ഗാസ, സേവ് ഹിസ്ബുള്ള, all eyes on rafa എന്നൊക്കെ പറഞ്ഞ് കരഞ്ഞു കൂവുന്ന ഒരു സാംസ്‌ക്കാരിക നായകനും, സിനിമക്കാരനും, മനുഷ്യാവകാശക്കാരും ആ വഴി ചെന്നിട്ടില്ല.
4000 കിലോമീറ്റർ ദൂരെ കിടക്കുന്ന തീവ്രവാദികൾക്ക് വേണ്ടി പ്രകടനം നടത്തുന്ന, ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന, മെഴുകുതിരി കത്തിച്ച് പിന്തുണ പ്രഖ്യാപിക്കുന്ന ഒരു പ്രബുദ്ധനെയും കാണാൻ ഇല്ല.
എത്രയെന്ന് വെച്ച് സഹിക്കും ഈ പാവങ്ങൾ. ഇത്രയും ദുരിതം അനുഭവിച്ചിട്ടും തങ്ങളെ അവഗണിക്കുന്ന രാഷ്‌ട്രീയക്കാരോടും, ഭരണകൂടത്തോടും, മാധ്യമങ്ങളോടും അതുകൊണ്ടാണ് അവർ ആ പൊള്ളിക്കുന്ന ചോദ്യം ചോദിക്കുന്നത് ‘ഞങ്ങളുടെ ദുരിതം കാണാൻ ഞങ്ങളുടെ നാടിന്റെ പേര് ഗാസ എന്നാക്കണമോ’ എന്ന്…!
വഖഫ് എന്ന കിരാത നിയമ പ്രകാരം ഒരു വസ്തു, അതിപ്പോൾ നമ്മളും നമ്മുടെ പൂർവികരും തലമുറകളായി ജീവിക്കുന്നതും, സർക്കാർ പറയുന്ന നികുതികൾ അടയ്‌ക്കുന്നതും ആണെങ്കിലും, ആ ഭൂമി വഖഫ് ഭൂമി ആണെന്ന് വഖഫ് ബോർഡ്‌ പറഞ്ഞാൽ പിന്നെ അത് വഖഫ് ഭൂമി ആയി മാറുന്ന വിചിത്ര നിയമം ആണ് ഇപ്പോൾ ഇന്ത്യയിൽ ഉള്ളത്..!
കോൺഗ്രസ്‌ പാർട്ടി ഇന്ത്യക്ക് നൽകിയ മറ്റൊരു ‘സംഭാവന’ ആണ് ഈ വഖഫ് നിയമം. നമ്മുടെ വീട് വഖഫ് ഭൂമി ആണെന്ന് പറഞ്ഞാൽ ഇപ്പോഴത്തെ നിയമ പ്രകാരം ഇന്ത്യയിലെ ഒരു കോടതിയിൽ പോലും ചോദ്യം ചെയ്യാനും കഴിയില്ല..!
600 ൽ അധികം മത്സ്യത്തൊഴിലാളി കുടുംബങ്ങൾ മുനമ്പത്തെ ഭൂമിയിൽ പതിറ്റാണ്ടുകൾ ആയി ജീവിക്കുന്നു. സർക്കാർ ആ ഭൂമിക്ക് നികുതിയും വാങ്ങുന്നു. അവർ ആ ഭൂമി പണം കൊടുത്ത് വാങ്ങിയതാണ് എന്നോർക്കണം. ഇപ്പോൾ ഒരു കൂട്ടർ വന്ന് പറയുകയാണ് അത് വഖഫ് ഭൂമിയാണ് എന്ന്..!
അതുമൂലം ആ ഭൂമിയിൽ നിന്ന് ആ സാധുക്കൾ കുടിയിറക്ക് ഭീഷണി നേരിടുകയാണ്. ആ ഭൂമി പണയം വെച്ച് ഒരു ലോണ് പോലും കിട്ടില്ല എന്ന അവസ്ഥയാണ്.
ഇന്ത്യയിലെ പല ഗ്രാമങ്ങളും വഖഫ് നിയമപ്രകാരം ഇപ്പോൾ വഖഫ് ഭൂമിയാണ്. മുംബൈ നഗരം മുഴുവൻ വഖഫ് ഭൂമി ആണെന്നാണ് അവകാശവാദം. ഇന്ത്യൻ റെയിൽവേയുടെ സ്ഥലങ്ങൾ മുതൽ വിവിധ നഗരങ്ങളിലെ കണ്ണായ സ്ഥലങ്ങൾ എല്ലാം ഇപ്പോൾ വഖഫ് ഭൂമി ആണെന്നാണ് അവകാശവാദം.
ഇന്ത്യയിലെ കോടതികൾക്ക് പോലും ചോദ്യം ചെയ്യാൻ കഴിയാത്ത, കോൺഗ്രസ്‌ സർക്കാർ കൊണ്ടുവന്ന ഈ കിരാത നിയമം പരിഷ്ക്കാരിക്കാൻ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ബില്ലിന് എതിരെ കോൺഗ്രസ്സും, ഇടത് പക്ഷവും പാർലമെന്റിൽ കാട്ടിക്കൂട്ടിയ ബഹളം ലോകം മുഴുവൻ കണ്ടതാണ്.
ഇന്ന് മുനമ്പത്തെ 600 ൽ അധികം വരുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ഭൂമി ആണെങ്കിൽ നാളെ ഇവർ എറണാകുളം എം ജി റോഡും, കേരള സെക്രട്ടറിയേറ്റും ഉൾപ്പെടെ വഖഫ് ഭൂമി ആണെന്ന് പറഞ്ഞു കളയും. അങ്ങനെ പറഞ്ഞാൽ ഇറങ്ങി കൊടുക്കാനേ നിലവിലെ നിയമപ്രകാരം പറ്റൂ.
ലോകത്ത് ഏതെങ്കിലും ജനാധിപത്യ രാജ്യത്ത്, പോട്ടെ, കമ്മ്യൂണിസ്റ്റ്‌ രാജ്യങ്ങളിലൊ, എന്തിന് ഇസ്ലാമിക രാജ്യങ്ങളിലൊ വരെ ഇങ്ങനെ ഒരു നിയമം ഉണ്ടോ..?
ആ നിയമം പരിഷ്ക്കരിക്കുന്നതിനെ പല്ലും നഖവും കൊണ്ട് എതിർക്കുക ആണ് കോൺഗ്രസും, ഇടത് പാർട്ടികളും. എറണാകുളത്തെ മത്സ്യത്തൊഴിലാളികളുടെ വോട്ട് കൊണ്ട് ജയിച്ച എം. പി, പാർലമെന്റിൽ പുതിയ വഖഫ് നിയമം നടപ്പാക്കുന്ന ബില്ലിനെതിരെ ഉറഞ്ഞു തുള്ളിയത് നമ്മൾ കണ്ടതാണ്. സ്വന്തം മണ്ഡലത്തിലെ 600 ൽ അധികം മത്സ്യത്തൊഴിലാളി കുടുംബങ്ങൾ അനുഭവിക്കുന്ന ദുരിതം ആ എം. പിക്ക് ഒരു പ്രശ്നമേ അല്ല…
അയാൾ പറയുന്നത് വഖഫ് നിയമ ഭേദഗതി ന്യുനപക്ഷങ്ങൾക്ക് എതിരാണത്രെ. ഈ സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ആണ് യഥാർത്ഥ ന്യുനപക്ഷം എന്ന് ആ മറുതയ്‌ക്ക് അറിയാത്തതാണോ അതോ അവരുടെ പാർട്ടിയിൽ ന്യുനപക്ഷം എന്നാൽ മുസ്ലിങ്ങൾ മാത്രമാണോ…?
ഉത്തരേന്ത്യയിലേക്ക് നോക്കിയിരിക്കുന്ന മാപ്രകൾ ഇതൊന്നും അറിഞ്ഞ മട്ട് പോലും കാണിക്കുന്നില്ല. ചില ദേശീയ മാധ്യമങ്ങളിൽ മാത്രമാണ് വർത്ത ഉള്ളത്. ഒരു വൈദികൻ പറഞ്ഞത് പോലെ ‘ഗൾഫിലെ ഈന്തപ്പഴത്തിനും അണ്ടിപ്പരിപ്പിനും ഇത്രയും സ്വാധീനം ചെലുത്താൻ കഴിയും എന്ന് ഇപ്പോഴാണ് മനസിലായത്’.
ആ മത്സ്യത്തൊഴിലാളി ചോദിച്ചത് പോലെ മുനമ്പത്തിന്റെ പേര് മാറ്റി ‘ഗാസ’ എന്നാക്കിയാലെങ്കിലും ‘മതേതര’ കേരളവും, ഭരണകൂടവും, മാധ്യമങ്ങളും തിരിഞ്ഞു നോക്കുമോ ഈ പാവങ്ങളെ..?

ജിതിന്‍ കെ ജേക്കബ്ബ്‌

Tags: munambamwaqaf bill
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുനമ്പത്ത് യുവാവ് പങ്കാളിയെ വെട്ടിക്കൊലപ്പെടുത്തി

Kerala

മനോരമയും മാതൃഭൂമിയും തഴഞ്ഞു, ജന്മഭൂമി മുനമ്പത്തെ വഖഫ് പ്രശ്നം ജനശ്രദ്ധയില്‍ കൊണ്ടുവന്നു; ജമാ അത്തെ ഇസ്ലാമി രണ്ടരക്കോടി മുക്കി: ജയശങ്കര്‍

India

മതപരമായി സ്വത്തുക്കൾ കൈകാര്യം ചെയ്യാനുള്ള അവകാശത്തെ മതാചാരമായി കണക്കാക്കാനാവില്ല ; സുപ്രീംകോടതി

Kerala

മുനമ്പത്ത് ഇന്‍ഡി സഖ്യത്തിന്റെ നുണകളുടെ പെരുമഴ, മാധ്യമങ്ങളെയടക്കം തെറ്റിദ്ധരിപ്പിക്കുന്നു: വി.മുരളീധരന്‍

Kerala

മണിപ്പൂരിന് വേണ്ടി മോങ്ങിയ സാംസ്‌കാരിക “നായകർ” മുർഷിദബാദ് ആക്രമണം അറിഞ്ഞ മട്ടില്ല ; സമാധാനം തകർക്കാൻ ശ്രമിക്കുന്ന വരെ നിർദ്ദാക്ഷണ്യം അടിച്ചമര്‍ത്തണം

പുതിയ വാര്‍ത്തകള്‍

ഷെറിൻ ഉടൻ ജയിൽ മോചിതയാകും; ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്, ഭാസ്കര കാരണവർ വധക്കേസിൽ ശിക്ഷിക്കപ്പെട്ടത് 2023 നവംബറിൽ

തരംഗമായി വിജയ് സേതുപതി, നിത്യാ മേനോൻ ചിത്രം ‘ തലൈവൻ തലൈവി ‘ യിലെ ഗാനങ്ങൾ

ഖാലിസ്ഥാനി തീവ്രവാദികളുടെ അഴിഞ്ഞാട്ടം ; കാനഡയിൽ ജഗന്നാഥ ഭഗവാന്റെ രഥയാത്രയ്‌ക്ക് നേരെ മുട്ടയെറിഞ്ഞു ; ദൗർഭാഗ്യകരമെന്ന് ഇന്ത്യൻ എംബസി

കാണികളുടെ മനം നിറച്ച് പാകിസ്ഥാനില്‍ രാമായണം അരങ്ങേറി; നാടകത്തിന് നല്ല പ്രതികരണമെന്ന് സംവിധായകന്‍ യോഹേശ്വര്‍ കരേര

ഉഭയകക്ഷി ബന്ധത്തിൽ പുരോഗതി കൈവരിച്ചിട്ടുണ്ട് ; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് പ്രധാനമന്ത്രിയുടെ ആശംസ അറിയിച്ച് എസ് ജയശങ്കർ

നവമാധ്യമങ്ങളിലെ അപനിർമ്മിതികളെ നിയന്ത്രിക്കുക; സമഗ്രമായ നിയമനിർമ്മാണം നടത്തണമെന്ന് ബാലഗോകുലം പ്രമേയം

സദാനന്ദന്‍ മാസ്റ്റര്‍ 18ന് ദല്‍ഹിയിലേക്ക്; അഭിനന്ദനങ്ങളുമായി സംഘപരിവാര്‍ നേതാക്കളും സാമൂഹ്യ-സാംസ്‌കാരിക നായകരും

മരണലക്ഷണങ്ങൾ മുൻകൂട്ടി അറിയാം, ഗരുഡ പുരാണത്തിലെ സൂചനകൾ ഇങ്ങനെ

സംസ്കൃത സർവ്വകലാശാലയിലെ വിദ്യാർത്ഥി സമരം: പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് രജിസ്ട്രാർ, സമരം ലഹരിമാഫിയയുടെ ഒത്താശയോടെ

സൂംബ, സ്‌കൂള്‍ സമയമാറ്റം; സമസ്തയ്‌ക്ക് മുന്നില്‍ മുട്ടുവിറച്ച് സര്‍ക്കാര്‍, ഗുരുപൂജാ വിവാദം നാണക്കേട് മറയ്‌ക്കാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies