ന്യൂദല്‍ഹി: സുസ്ഥിരകൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രധാനമന്ത്രി രാഷ്‌ട്രീയ കൃഷി വികാസ് യോജനയ്‌ക്കും (പിഎം-ആര്‍കെവിവൈ) സ്വയംപര്യാപ്തതയ്‌ക്കായി ഭക്ഷ്യസുരക്ഷ കൈവരിക്കുന്നതിനുള്ള കൃഷോന്നതി യോജനയ്‌ക്കും (കെവൈ) കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയത്. 1,01,321.61 കോടി രൂപ ചെലവിലാണ് പദ്ധതികള്‍ നടപ്പാക്കുക. ഇതില്‍ കേന്ദ്ര വിഹിതം 69,088.98 കോടി രൂപയും സംസ്ഥാന വിഹിതം 32,232.63 കോടി രൂപയുമാണ്.
പിഎം-ആര്‍കെവിവൈയില്‍, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അവരുടെ സംസ്ഥാനത്തിന്റെ ആവശ്യത്തെ അടിസ്ഥാനമാക്കി ഒരു ഘടകത്തില്‍ നിന്ന് മറ്റൊന്നിലേക്ക് ഫണ്ട് വീണ്ടും അനുവദിക്കുന്നതിനുള്ള സൗകര്യമുണ്ട്.
ഒരു ലക്ഷം കോടി രൂപയുടെ കാർഷിക വികസന പദ്ധതികൾക്ക് അംഗീകാരം നൽകിയ കേന്ദ്ര മന്ത്രിസഭയുടെ തീരുമാനത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിലൂടെ ഭക്ഷ്യ ഉത്പാദകർ സ്വയം പര്യാപ്തത നേടുകയും ഭക്ഷ്യ സുരക്ഷ കൂടുതൽ ശക്തിപ്പെടുകയും ചെയ്യും. രാജ്യത്തുടനീളമുള്ള കർഷകരുടെ ക്ഷേമത്തിന് കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ പ്രധാനമന്ത്രി വ്യക്തമാക്കി.
“രാജ്യത്തെ കർഷകരായ സഹോദരീ സഹോദരന്മാരുടെ ക്ഷേമത്തിനായി ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഇതിനായി രണ്ട് സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടു. രാഷ്‌ട്രീയ കൃഷി വികാസ് യോജന, കൃഷോന്നതി യോജന എന്നെ പദ്ധതികൾക്ക് അംഗീകാരം നൽകി. ഇത് ഭക്ഷ്യ ഉത്പാദകരെ സ്വയം പര്യാപ്തരാക്കും, ഭക്ഷ്യ സുരക്ഷയെ കൂടുതൽ ശക്തിപ്പെടുത്തും,” പ്രധാനമന്ത്രി കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: