ബ്യൂണസ് ഐറിസ്: ഫിഫ ലോകകപ്പ് 2026ലേക്കുള്ള അടുത്ത യോഗ്യതാ മത്സരങ്ങളില്‍ അര്‍ജന്റീനയുടെ ലയണല്‍ മെസി ഇറങ്ങും. കണങ്കാലിലെ പരിക്ക് കാരണം കഴിഞ്ഞ രണ്ട് യോഗ്യതാ മത്സരങ്ങളില്‍ മെസി കളിച്ചിരുന്നില്ല.
ലാറ്റിനമേരിക്കന്‍ ടീമുകളുടെ യോഗ്യതാ മത്സരമായ കോന്‍മെബോല്‍ ലോകകപ്പ് യോഗ്യതയിലാണ് അര്‍ജന്റീനയും ബ്രസീലും അടക്കമുള്ള രാജ്യങ്ങള്‍ ലോകകപ്പ് യോഗ്യതയ്‌ക്കായി പോരടിച്ചുകൊണ്ടിരിക്കുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ നടക്കുന്ന യോഗ്യതാ മത്സരങ്ങളില്‍ വെനസ്വേലയും ബൊളീവിയയും ആണ് അര്‍ജന്റീനയുടെ എതിരാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: