കൊല്ലം: മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ ഇടിച്ച് വീഴ്‌ത്തി രക്ഷപ്പെടാന്‍ ശ്രമിക്കവെ അവരുടെ ശരീരത്തിലൂടെ കാര്‍ കയറി കൊല്ലപ്പെട്ട കേസില്‍ ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
വാദം പോലും കേള്‍ക്കാതെയാണ് ജാമ്യാപേക്ഷ തള്ളിയത്. മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയത് ബോധപൂര്‍വമുള്ള കുറ്റമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
മനപൂര്‍വമുള്ള നരഹത്യ കുറ്റമാണ് അജ്മലിനെതിരെ ചുമത്തിയിട്ടുള്ളത്. ശാസ്താംകോട്ട മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് പ്രതിഭാഗം സെഷന്‍സ് കോടതിയെ സമീപിച്ചത്. കേസിലെ രണ്ടാം പ്രതി ഡോക്ടര്‍ ശ്രീക്കുട്ടിക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക