Mollywood

സത്യന്‍ അന്തിക്കാടിന്റെ മോഹന്‍ലാല്‍ ചിത്രം ‘ഹൃദയപൂര്‍വ്വം’ : നായിക ഐശ്വര്യാലക്ഷ്മി ; സംഗീതയും പ്രധാന കഥാപാത്രം

Published by

തൃശ്ശൂര്‍: തന്റെ പുതിയ ചിത്രത്തിലെ നായികമാരുടെ പേരുകള്‍ വെളിപ്പെടുത്തി സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ‘ഹൃദയപൂര്‍വ്വം’ എന്ന പുതിയ സിനിമയില്‍ മോഹന്‍ലാലിനോടൊപ്പം നായിക ഐശ്വര്യാലക്ഷ്മിയാണ് . മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ‘ചിന്താവിഷ്ടയായ ശ്യാമള’യിലൂടെ നമ്മളെ വിസ്മയിപ്പിച്ച സംഗീതയാണ്. അന്തിക്ക്ാട് ഫേസ് ബുക്കിലൂടെയാണ് താരങ്ങളുടെ പേരു പുറത്തുവിട്ടത്

‘ഹൃദയപൂര്‍വ്വം’ എന്ന പുതിയ സിനിമയുടെ ഷൂട്ടിംഗിനു മുമ്പുള്ള ജോലികളിലാണിപ്പോള്‍. ഡിസംബറില്‍ തുടങ്ങണം. ഈ മാസം പാട്ടുകളുടെ കമ്പോസിംഗ് ആരംഭിക്കണം. ആരാണ് നായിക എന്ന് പലരും ചോദിക്കാറുണ്ട്. അതിനുള്ള ഉത്തരമാണ് ഈ കുറിപ്പ്.
ഐശ്വര്യാലക്ഷ്മിയാണ് നായിക. മായാനദിയിലും ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലും വരത്തനിലുമൊക്കെ ഐശ്വര്യയുടെ മികച്ച പ്രകടനം നമ്മള്‍ കണ്ടിട്ടുണ്ട്. മോഹന്‍ലാലിനോടൊപ്പം ഐശ്വര്യ അഭിനയിക്കുന്ന ആദ്യ സിനിമയായിരിക്കും ‘ഹൃദയപൂര്‍വ്വം’.
മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ‘ചിന്താവിഷ്ടയായ ശ്യാമള’യിലൂടെ നമ്മളെ വിസ്മയിപ്പിച്ച സംഗീതയാണ്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ‘ഹൃദയപൂര്‍വ്വം’ ഒരു നല്ല ചലച്ചിത്രാനുഭവമാക്കാനുള്ള ശ്രമത്തിലാണ് ഞങ്ങളെല്ലാവരും.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക