കോഴിക്കോട്: അര്‍ജുനെ കാണാതായ സംഭവത്തിലോ തെരച്ചില്‍ നടത്തിയതിലോ മുതലെടുപ്പ് ഉണ്ടായിട്ടില്ലെന്ന് ലോറി ഉടമ മനാഫ്. താനും കുടുംബവും അര്‍ജ്ജുന്റെ കുടുംബത്തിനൊപ്പമാണ് . അവരോട് മാപ്പ് പറയുന്നു.
അര്‍ജുനെ കാണാതായ സ്ഥലത്ത് നിന്ന് തിരികെ വീട്ടിലെത്തിക്കണമെന്നാണ് ആഗ്രഹിച്ചതെന്നും അത് സാധിച്ചുവെന്നും ചിതയടങ്ങും മുമ്പേ വിവാദം പാടില്ലെന്നും മനാഫ് പറഞ്ഞു. ആരോടും പണപ്പിരിവ് നടത്തിയിട്ടില്ല.ഏത് നിയമനടപടിയെയും സ്വാഗതം ചെയ്യുന്നുവെന്നും മനാഫ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തന്റെ പെരുമാറ്റം വൈകാരികമായാണ്. അത് അര്‍ജുന്റെ കുടുംബത്തിന് വിഷമം ഉണ്ടാക്കിയെങ്കില്‍ മാപ്പ് ചോദിക്കുന്നു. ഈ വിവാദം ഇന്നത്തോടെ തീരണമെന്നും മനാഫ് പറഞ്ഞു. താനും മുബീനും ഒരു ഉമ്മയുടെയും ഉപ്പയുടെയും മക്കളാണ്. ഇത് കുടുംബ ബിസിനസാണ്. ഉപ്പ മരിച്ചതോടെ ഗൃഹനാഥനാണ് താന്‍. തന്റെ കുടുംബം ഒറ്റക്കെട്ടാണ്. എല്ലാ പ്രവര്‍ത്തനങ്ങളും നടത്തിയത് സ്വന്തം കൈയ്യില്‍ നിന്ന് പണം മുടക്കിയാണ്.
മുക്കത്ത് ഒരു പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ ചിലര്‍ പണം തരാന്‍ സമീപിച്ചു. അത് അര്‍ജുന്റെ മകന് നല്കാന് നിര്‍ദ്ദേശിച്ചു. അര്‍ജുന്റെ മകന് ബാങ്ക് അക്കൗണ്ട് നമ്പര്‍ ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ അങ്ങനെ കുടുംബത്തോട് ചോദിച്ചിരുന്നു. അതൊരിക്കലും ദുരുദ്ദേശ്യത്തോടെ അല്ല. അര്‍ജുന്റെ കുടുംബത്തിന് പ്രയാസം ഉണ്ടാകുന്ന ഒന്നും താന്‍ ചെയ്യില്ല-മനാഫ് പറഞ്ഞു.
താന്‍ തുടങ്ങിയ യൂട്യൂബ് ചാനലില്‍ അര്‍ജുന്റെ ഫോട്ടോ വച്ചിരുന്നു. കുടുംബം അതില്‍ പരിഭവം പറഞ്ഞതിനെ തുടര്‍ന്ന് മാറ്റി. എന്തെങ്കിലും ഉണ്ടായാല്‍, പെട്ടെന്ന് അറിയിക്കാന്‍ വേണ്ടിയാണ് യൂട്യൂബ് ചാനല്‍ തുടങ്ങിയത്. ലോറി ഉടമ മനാഫ് എന്നത് ആയിരുന്നു തന്റെ മേല്‍വിലാസം. യൂട്യൂബ് ചാനലിനും അതേ പേരിട്ടു. അര്‍ജുന്റെ മൃതദേഹം കിട്ടിയ ശേഷം യൂട്യൂബ് ചാനല്‍ ഉപയോഗിച്ചിട്ടില്ല. ആദ്യം അതില്‍ 10000 സബ്സ്െ്രെകബര്‍മാരാണ് ഉണ്ടായിരുന്നത്. ദൗത്യം പൂര്ത്തിയായല് ചാനല്‍ ഉപയോഗിക്കില്ല എന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. അര്‍ജ്ജുന്റെ കുടുംബം വാര്‍ത്താസമേമേളനം നടത്തിയതിന് പിന്നാലെ അതില്‍ രണ്ടര ലക്ഷം സബ്സ്െ്രെകബര്‍മാരായി. ആളുകളെല്ലാം വളരെ നിസാരമായ കാര്യത്തെ മറ്റേതോ തലത്തിലേക്ക് കൊണ്ടുപോവുകയാണ്. ആ ചാനല്‍ നടത്താന്‍ മറ്റാരെങ്കിലും വരുകയാണെങ്കില്‍ കൊടുക്കും. ജീവകാരുണ്യ പ്രവര്‍ത്തനം എന്ന നിലയില്‍ ചാനല്‍ മുന്നോട്ട് കൊണ്ടുപോവാനാണ് ഉദ്ദേശിച്ചത്.
അര്‍ജുന്റെ ബൈക്ക് തങ്ങള്‍ നന്നാക്കിയതല്ലെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മുബീന് പറഞ്ഞു. ഓഫീസില്‍ ബൈക്ക് വച്ചത് അര്‍ജുനായിരുന്നു. അര്ജുന് ആവശ്യപ്പെട്ട പ്രകാരമാണ് ബൈക്ക് പണിക്ക് കൊണ്ടുപോയത്. അതിനുള്ള പണം നല്കിയതും അര്‍ജുനാണ്. അര്ജുന് ആക്ഷന്‍ കമ്മറ്റിയിലെ അംഗങ്ങള്‍ 250 രൂപ വിഹിതം ഇട്ട് തിരുവനന്തപുരത്ത് പോയിരുന്നു. അതിനെ ആരും പണപ്പിരിവ് ആയി കാണരുത്.
അര്ജുന് 75000 മാസം ശമ്പളം കിട്ടുന്നു എന്ന് പറഞ്ഞത് സത്യമാണ്. ചിലമാസം അതിലും കൂടുതല്‍ ഉണ്ടാകാറുണ്ട്. ചില മാസം കുറവായിരിക്കും. ബത്ത ഉള്‍പ്പെടെ ഉള്ള തുക ആണത്. അതിന് അര്ജുന് ഒപ്പിട്ട ലെഡ്ജര്‍ അടക്കം കണക്കുണ്ട്. കോടതിയില്‍ വരുമ്പോള്‍ നഷ്ടപരിഹാരം ഇതനുസരിച്ച് തുക കിട്ടുമെന്നതിനാലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അര്‍ജുന്റെ കുടുംബം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങളുടെ പേരില്‍ വലിയ അധിക്ഷേപം നേരിടുന്നു. അതൊഴിവാക്കണം. ലോറിക്ക് അര്ജുന് എന്ന് പേരിടും എന്നൊക്കെ പറഞ്ഞത് കുടുംബത്തിന് വിഷമം ഉണ്ടാക്കിയെങ്കില്‍ അതിനും ക്ഷമ ചോദിക്കുന്നു.ഇനി ആ പേരിടില്ലെന്നും മനാഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: