കൊച്ചി : വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായപ്പോള്‍ സേവന പ്രവര്‍ത്തനങ്ങള്‍ക്കെത്തിയ ആംബുലന്‍സുകള്‍ പൊലീസ് തടഞ്ഞെന്നും അത് ഒഴിവാക്കണമെന്ന് എ ഡി ജി പി അജിത്കുമാറിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും ഹിന്ദു ഐക്യവേദി് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വത്സന് തില്ലങ്കേരി.നാലു മിനിട്ടായിരുന്നു എ ഡി ജി പിയുമായി സംസാരിച്ചതെന്നും വത്സന് തില്ലങ്കേരി പറഞ്ഞു. കൂടിക്കാഴ്ച നടക്കുമ്പോള്‍ ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി സി ബാബു, ആര് എസ് എസ് സംസ്ഥാന സേവാ പ്രമുഖ് എം സി വല്സന് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
വയനാട് ഉരുള്‍പൊട്ടല്‍ ഉണ്ടായപ്പോള്‍ സേവന പ്രവര്‍ത്തനത്തിന് വേണ്ടി അവിടെ ഉണ്ടായിരുന്നു. ആ സമയത്ത് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യനെ കാണാന്‍ അദ്ദേഹം താമസിച്ച ഹോട്ടലില്‍ എത്തി. ഈ അവസരത്തിലാണ് തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന എ ഡി ജി പിയെ കണ്ടതെന്ന് വത്സന് തില്ലങ്കേരി പറഞ്ഞു. മറ്റ് നേതാക്കളും എ ഡി ജി പിയും ഈ ഹോട്ടലിലാണ് താമസിച്ചിരുന്നത്. തുടര്‍ന്നാണ് എഡിജിപിയുമായി കൂടിക്കാഴ്ച നടത്തിയത്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്ന് വരുന്ന ആംബുലന്‍സുകള്‍ പൊലീസ് തടഞ്ഞ സംഭവം ശ്രദ്ധയില്‍ പെടുത്തി.വേണ്ട നടപടിയെടുക്കാമെന്ന് എഡിജിപി മറുപടി നല്കി.
ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തത് നാലു മണിക്കൂര്‍ സംസാരിച്ചുവെന്നാണെന്നും വത്സന് തില്ലങ്കേരി ചൂണ്ടിക്കാട്ടി.നേരത്തേ വത്സന് തില്ലങ്കേരി എഡിജിപി അജിത്കുമാറുമായി കൂടിക്കാഴ്ച നടത്തിയതില്‍ അന്വേഷണം വേണമെന്ന് സിപിഐ വയനാട് ജില്ലാ സെക്രട്ടറി ഇ ജെ ബാബു ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം സംസ്ഥാന സെക്രട്ടറിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ പ്രതികരണമാരാഞ്ഞ മാധ്യമങ്ങളോടാണ് എന്താണുണ്ടായതെന്ന് വല്സന് തില്ലങ്കേരി വെളിപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: