കണ്ണൂർ : ലോറി ഉടമ മനാഫിന് എതിരെ ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ ഷിരൂർ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബത്തിന് നേരെ സൈബർ ആക്രമണം. എന്നാൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുകയാണ് കുടുംബം. അർജുന്റെ പേരിൽ പണപ്പിരിവ് നടത്തി എന്നതടക്കമുള്ള ആരോപണങ്ങൾ മനാഫ് നിഷേധിച്ചു.
മനാഫ് നടത്തിയ ചില പരാമർശങ്ങളുടെ പേരിലും സൈബർ ആക്രമണം നേരിടുന്നതായി അർജുന്റെ കുടുംബം ഇന്നലെ പറഞ്ഞിരുന്നു.‘ലോറിയും അതിലുണ്ടായിരുന്ന തടിയും മുബീന്റേതാണ്. അർജുനെ കാണാതായതു മുതൽ ഞങ്ങളുടെ കുടുംബാംഗങ്ങളും മുബീനുമാണ് ഷിരൂരിൽ ഉണ്ടായിരുന്നത്. പത്തൊൻപതാം തീയതിയാണ് മനാഫ് അവിടെയെത്തിയത്. ലോറിയുടെ ഉടമ മനാഫ് ആണെന്ന് പ്രചരിച്ചത് എങ്ങനെയാണെന്ന് അറിയില്ല. ‘ എന്നാണ് ഇന്നലെ അർജുന്റെ കുടുംബം വ്യക്തമാക്കിയത് . മാത്രമല്ല ഇത് തുടർന്നാൽ നിയമനടപടികൾ സ്വീകരിക്കുമെന്നും അവർ പറഞ്ഞിരുന്നു
നിരവധിപ്പേർ സഹായങ്ങളുമായി മനാഫിനെ സമീപിച്ചു. മനാഫ് പണം വാങ്ങാൻ തുടങ്ങിയത് വലിയ വേദനയുണ്ടാക്കി. അർജുന്റെ കുടുംബത്തെ ഒന്നിനും കൊള്ളില്ല എന്ന തോന്നലുണ്ടാക്കി എന്നും അവർ പറഞ്ഞിരുന്നു . ഇതിന് പിന്നാലെയാണ് അർജുന്റെ കുടുംബത്തിനെതിരെ സൈബർ ആക്രമണം ഉണ്ടായത് . മതവും , രാഷ്‌ട്രീയവും കലർത്തിയാണ് ചിലർ അർജുന്റെ കുടുംബത്തെ ആക്ഷേപിക്കുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക