തിരുവനന്തപുരം: കൊല്ലം- എറണാകുളം റൂട്ടില്‍ യാത്ര പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ നടപടിയുമായി റെയില്‍വേ. പ്രത്യേക ട്രെയിന്‍ അനുവദിച്ചു റെയില്‍വേ ഉത്തരവായി.
ഈമാസം ഏഴാം തീയതി മുതല്‍ സര്‍വീസ് ആരംഭിക്കും.തിങ്കള്‍ മുതല്‍ വെള്ളിവരെ ആഴ്ചയില്‍ അഞ്ചുദിവസമാണ് സര്‍വീസ്.വിദ്യാര്‍ത്ഥികള്‍ക്കും ജോലിക്ക് പോകുന്നവര്‍ക്കും ഉപയോഗപ്പെടുന്ന രീതിയിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത് .
ഇതിന് പുറമെ പുനലൂര്‍- എറണാകുളം മെമ്മു സര്‍വീസും ഉടന്‍ ആരംഭിക്കുമെന്നും റെയില്‍വേ അറിയിച്ചു. കോച്ചുകള്‍ തിരുവനന്തപുരം ഡിവിഷന് ലഭിക്കുന്ന മുറയ്ക്ക് സര്‍വീസ് തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക