Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ലോകത്തിന് മുന്നിൽ ആദ്യമായി ശുചിത്വ തത്വങ്ങൾ മുന്നോട്ടു വച്ച നാടാണ് ഭാരതമെന്ന് കേന്ദ്ര സഹമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2024, 05:33 pm IST
inKerala

തിരുവനന്തപുര   :ലോകത്തിന് മുന്നിൽ ആദ്യമായി ശുചിത്വ തത്വങ്ങൾ മുന്നോട്ടു വച്ച നാടാണ് ഭാരതമെന്ന് കേന്ദ്ര സഹമന്ത്രി . ജോർജ് കുര്യൻ. സ്വച്ഛതാ ഹി സേവ ക്യാമ്പയിന്റെ ഭാഗമായി കേന്ദ്ര യുവജനകാര്യ മന്ത്രാലയത്തിനു കീഴിലുള്ള നെഹ്റു യുവ കേന്ദ്ര സംഘാതന്റെ ആഭിമുഖ്യത്തിൽ   ശംഖുമുഖം ബീച്ചിൽ സംഘടിപ്പിച്ച ശുചീകരണ യജ്ഞം  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്ത് ആദ്യമായി വൃത്തിയും ശുദ്ധിയും ആചരിക്കേണ്ടതിനെക്കുറിച്ച്  പറഞ്ഞത് ശ്രീബുദ്ധനാണ്. ശരീരശുദ്ധി, ആഹാരശുദ്ധി, വാക് ശുദ്ധി, മന:ശുദ്ധി, കർമ്മശുദ്ധി  എന്നിങ്ങനെ അഞ്ച് ശുദ്ധികൾ മനുഷ്യൻ പാലിക്കണമെന്നാണ് ശ്രീബുദ്ധൻ പറഞ്ഞത്.  ശുചിത്വത്തെക്കുറിച്ച്   ലോകത്തൊരിടത്തും  ഇത്തരം  ഒരു പെരുമാറ്റ സംഹിത ഇല്ലാതിരുന്ന ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപാണ്  ഭാരതത്തിൽ ശ്രീബുദ്ധൻ  ശുചിത്വത്തെക്കുറിച്ച് ജനങ്ങളെ ഉദ്ബോധിപ്പിച്ചത്. സ്വയം സൃഷ്ടിക്കുന്ന മാലിന്യങ്ങൾ സ്വയം സംസ്കരിക്കണമെന്ന പാഠം പിൽക്കാലത്ത് മഹാത്മാഗാന്ധിയും നമ്മെ പഠിപ്പിച്ചു. ശുചിത്വത്തെക്കുറിച്ചുള്ള മുൻഗാമികളുടെ ശ്രമങ്ങൾ ഫലപ്രദമായി മുന്നോട്ടു കൊണ്ടു പോകാനാണ്  പ്രധാനമന്ത്രി നരേന്ദ്രമോദി 2014 ഒക്ടോബർ രണ്ടിന്  സ്വച്ച് ഭാരത് മിഷന് തുടക്കം കുറിച്ചതെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

ചടങ്ങിൽ പങ്കെടുത്തവർക്കായി സ്വച്ഛത പ്രതിജ്ഞയും കേന്ദ്രമന്ത്രി ചൊല്ലിക്കൊടുത്തു.  തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരി ചടങ്ങിൽ  അധ്യക്ഷത വഹിച്ചു. നെഹ്റു യുവ കേന്ദ്ര സംഘാതൻ കേരള സോൺ സ്റ്റേറ്റ്  ഡയറക്ടർ എം അനിൽ കുമാർ, തിരുവനന്തപുരം  കോർപ്പറേഷൻ കൗൺസിലർമാരായ  സെറഫൈൻ ഫ്രഡി,  അയറിൻ, പിഐബി കേരള ലക്ഷദ്വീപ് അഡീഷണൽ ഡയറക്ടർ ജനറൽ  വി പളനിച്ചാമി , യുവജനകാര്യ കായിക മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി  പ്രവീൺ കുമാർ, സെൻട്രൽ ബ്യുറോ ഓഫ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ പാർവ്വതി വി , തിരുവനന്തപുരം ദൂരദർശൻ കേന്ദ്രം ജോയിന്റ് ഡയറക്ടർ  അജയ് ജോയ്, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ റീജിയണൽ സെന്റർ ഡയറക്ടർ  സി. ദണ്ഡപാണി, എൻഎസ്എസ് റീജിയണൽ ഡയറക്ടർ  പി എൻ സന്തോഷ് , ശുചിത്വ മിഷൻ തിരുവനന്തപുരം ജില്ലാ കോർഡിനേറ്റർ  പി എൻ അരുൺ രാജ്, തിരുവനന്തപുരം ജില്ലാ യൂത്ത് ഓഫീസർ സന്ദീപ് കൃഷ്ണൻ പി തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ശംഖുമുഖം കടൽത്തീരത്ത് നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾക്ക് കേന്ദ്ര മന്ത്രി നേതൃത്വം നൽകി.  നെഹ്റു യുവകേന്ദ്ര സംഘാതൻ, പി ഐ ബി, സി ബി സി, എൻ എസ് എസ്, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും ജീവനക്കാരും കോളേജുകളിൽ നിന്നുള്ള വോളണ്ടിയർമാരും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.

സംസ്ഥാനത്തെ 9 ജില്ലകളിലെയും തീരപ്രദേശങ്ങളിലും  മാഹി, ലക്ഷദ്വീപ് കടൽ തീരപ്രദേശങ്ങളിലും മൈ ഭാരത്   വളണ്ടിയർമാർ  ശുചീകരണ പ്രവർത്തങ്ങളും ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു.
സെപ്റ്റംബർ 17 ന് തുടങ്ങി ഒക്ടോബർ രണ്ടിന്  സമാപിക്കുന്ന  ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം നെഹ്റു യുവ കേന്ദ്ര യുടെ ആഭിമുഖ്യത്തിൽ വിപുലമായ ശുചീകരണ പരിപാടികളാണ് സംഘടിപ്പിച്ചത്. പൊതുസ്ഥലങ്ങൾ, ചരിത്രസ്മാരകങ്ങൾ,വിനോദസഞ്ചാര കേന്ദ്രങ്ങൾ, ജലാശയങ്ങൾ എന്നിവിടങ്ങളിൽ ശുചീകരണം നടത്തി. മേരാ യുവ ഭാരത്  മൈ ഭാരതിന്റെ  കീഴിൽ  എന്‍ എസ് എസ്, എന്‍ സി സി, സ്‌കൗട്ട് ആന്റ് ഗൈഡ്, യൂത്ത് ക്ലബ്ബ് എന്നിവര്‍ സേവന പ്രവര്‍ത്തനങ്ങളിൽ അണിനിരന്നു.

Tags: George Kurien
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഫ്‌സിആര്‍എ നിയമ ഭേദഗതിയിലുളളത് ഗുണപരമായ നിര്‍ദേശങ്ങള്‍, ആരാധനാലയങ്ങള്‍ ഏറ്റെടുക്കുമെന്നത് തെറ്റിദ്ധാരണ-ജോര്‍ജ് കുര്യന്‍

Kerala

പോരാട്ടം കോണ്‍ഗ്രസ്-സിപിഎം അവിശുദ്ധ ബന്ധത്തിനെതിരെ, എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ വേണം, കാഞ്ഞിരപ്പള്ളിയില്‍ ബിജെപിക്ക് അനുകൂല സാഹചര്യം

Kerala

ഭാരതം – അമേരിക്ക വ്യാപാരകരാര്‍ കേരളത്തിന് പ്രയോജനമേറെ: ജോര്‍ജ് കുര്യന്‍

Kerala

ഉത്തരേന്ത്യയിലെ ചെറിയ സംഭവങ്ങളെ പെരുപ്പിച്ചു കാട്ടുന്നു- ജോര്‍ജ് കുര്യന്‍,കേരളത്തില്‍ ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ വാര്‍ത്തയാക്കുന്നില്ല

ന്യൂദല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ നടന്ന ക്രിസ്തുമസ് ആഘോഷത്തില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ കേക്ക് മുറിക്കുന്നു
Kerala

ജോര്‍ജ് കുര്യന്റെ ഔദ്യോഗിക വസതിയില്‍ ക്രിസ്തുമസ് ആഘോഷിച്ചു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യെമൻ യുദ്ധത്തിൽ ഇടപെട്ട് യുഎഇ : ഹൂത്തി തീവ്രവാദികൾക്കെതിരെ പോരാടാൻ സൗദി അറേബ്യയുമായി ചേർന്ന് പ്രവർത്തിക്കും

ഹിന്ദുമതത്തിൽ നിന്ന്‌ മതം മാറുന്നവർക്ക് എല്ലാ സംവരണാനുകൂല്യങ്ങളും നൽകണം ; സുപ്രീം കോടതി വിധിയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഎം

ചെന്നൈയിൽ ഇടിമിന്നലോടു കൂടിയ പെരുമഴ: നഗരം വെള്ളക്കെട്ടിൽ, പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു

അഴിമതി ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ തിരുവനന്തപുരം നഗരസഭയിലെ ഇടത് കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്‌

നെടുമ്പാശ്ശേരി അപകടം: സുഹൈല്‍ സജീവിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാൻ പൊലീസ്

തന്റെ മകളെ രണ്ടാം ഭര്‍ത്താവ് ലൈംഗികമായി ഉപദ്രവിക്കുന്നത് നേരിൽ കണ്ട അമ്മ പങ്കാളിയെ കൊലപ്പെടുത്തി ട്രാക്കിൽ ഉപേക്ഷിച്ചു: സംഭവം കൊച്ചിയിൽ

കോഴിക്കോട്ട് മരംവെട്ടുകാരനായി വിലസിയ ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവിൽ പിടിയിൽ, പുഴകടന്ന് ബംഗാൾ വഴി ഇന്ത്യയിലേക്കെത്തിയെന്ന് മൊഴി

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

നവരാത്രി ആഘോഷങ്ങൾക്കിടെയിലേക്ക് ലോറി ഇടിച്ചുകയറി 13 പേർക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്; ഈ പാതയിൽ ലോറി എങ്ങനെ പ്രവേശിച്ചു എന്ന് ദുരൂഹത

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.