കൊച്ചി: കോടതി ഉത്തരവിനെ തുടര്‍ന്ന് റവന്യൂ വകുപ്പ് സ്‌റ്റോപ്പ് മെമ്മോ നല്‍കിയ ചിന്നക്കനാലിലെ 7 കെട്ടിടങ്ങളില്‍ അഞ്ചെണ്ണത്തിനും നമ്പര്‍ നല്‍കിയ പഞ്ചായത്തു സെക്രട്ടറിയുടെ നടപടിയില്‍ ഇടുക്കി ജില്ലാ കളക്ടര്‍ സത്യവാങ്മൂലം നല്‍കണമെന്ന് ഹൈക്കോടതി. കേസ് പരിഗണിക്കുന്നതിനിടെ ഇന്നലെ പഞ്ചായത്ത് സെക്രട്ടറി മധുസൂദനന്‍ ഉണ്ണിത്താനോട് നേരിട്ട് ഹാജരാവാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനുമുമ്പ് തന്നെ പഞ്ചായത്ത് സെക്രട്ടറിയെ തദ്ദേശ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു.
പീരുമേട്, ഉടുമ്പന്‍ചോല, ദേവികുളം താലൂക്കുകളില്‍ 57 കെട്ടിടങ്ങള്‍ക്കാണ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം റവന്യൂ വകുപ്പ് പ്രവര്‍ത്തനാനുമതി നിഷേധിച്ചത്. എന്നാല്‍ ചിന്നക്കനാലില്‍ 5 കെട്ടിടങ്ങള്‍ക്ക് ഇത് മറികടന്ന് സെക്രട്ടറി നമ്പര്‍ നല്‍കുകയായിരുന്നു.
ഇടുക്കി ജില്ലാ കളക്ടര്‍ രണ്ടാഴ്ചയ്‌ക്കകം ഇത് സംബന്ധിച്ച സത്യവാങ്മൂലം നല്‍കണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരും വിശദീകരണം നല്‍കണമെന്നും ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് പിജി അജിത് കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: