എറണാകുളം: പെരുമ്പാവൂര്‍ ടൗണിലൂടെ ബൈക്കില്‍ യുവാവ് നഗ്ന യാത്ര നടത്തിയതില്‍ പൊലീസ് അന്വേഷണം തുടങ്ങി.. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് യുവാവ് നഗ്ന യാത്ര നടത്തിയത്.
പെരുമ്പാവൂരില്‍ നിന്നും ആലുവ ഭാഗത്തേക്കാണ് യുവാവ് വിവസ്ത്രനായി വാഹനമോടിച്ചത്. ഷൂ മാത്രമായിരുന്നു ഇയാള്‍ ധരിച്ചിരുന്നത്.
പുലര്‍ച്ചെയായതിനാല്‍ റോഡില്‍ അധികം ആളുണ്ടായിരുന്നില്ല.വാഹനയാത്രികര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ദൃശ്യം പകര്‍ത്തുന്നത് കണ്ടതോടെ യുവാവ് അതിവേഗത്തില്‍ ബൈക്കോടിച്ച് പോവുകയായിരുന്നു.ബൈക്കിന്റെ നമ്പര്‍ വച്ച് ആളെ കണ്ടെത്താനാണ് നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: