വാഷിംഗണ്‍: ഇറാന്‍ ആക്രമണങ്ങള്‍ക്കെതിരെ പ്രതിരോധം സൃഷ്ടിക്കാന്‍ ഇസ്രയേലിന് ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ യുഎസ് സൈന്യത്തിന് നിര്‍ദേശം നല്‍കി. ഇസ്രയേലിനെ ലക്ഷ്യമാക്കിയുള്ള മിസൈലുകള്‍ വെടിവച്ച് വീഴ്‌ത്താനും നിര്‍ദേശമുണ്ട്.
ഇറാനെതിരെയുള്ള പ്രതിരോധത്തില്‍ ഇസ്രയേലിനു പിന്തുണയുമായി മധ്യപൂര്‍വദേശത്ത് യുഎസിനു 40,000 സൈനികരാണുള്ളത്.
ഇസ്രായേലിനെതിരായ ഇറാന്റെ ആക്രമണത്തെ അപലപിക്കാന്‍ എല്ലാ രാജ്യങ്ങളോടും അമേരിക്ക അഭ്യര്‍ഥിച്ചു. മിസൈലാക്രമണം അസ്വീകാര്യമായ പ്രവൃത്തിയാണെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വിശേഷിപ്പിച്ചു.
ഏതെങ്കിലും ശത്രുതാപരമായ നടപടികളില്‍ അമേരിക്ക ഇടപെടുകയോ എന്തെങ്കിലും ബോംബിങ് പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചെയ്താല്‍, ഇറാഖിലെയും പ്രദേശത്തെയും എല്ലാ അമേരിക്കന്‍ താവളങ്ങളും ലക്ഷ്യമിടുമെന്ന മുന്നറിയിപ്പ് ഇറാന്‍ നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക