ബെംഗളൂരു: കര്‍ണ്ണാടകമുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്ക് ചുറ്റും കുരുക്ക് മുറുകുന്നു. ഭാര്യ അടിച്ച സെല്‍ഫ് ഗോളാണ് സിദ്ധരാമയ്യയെ വീഴ്ചയിലേക്ക് പതിക്കാനുള്ള വഴിയൊരുക്കിയതെന്നും പറയുന്നു. സിദ്ദു എന്ന കോണ്‍ഗ്രസുകാര്‍ ഓമനപ്പേരിട്ട് വിളിക്കുന്ന സിദ്ധരാമയ്യ എന്ന ജിഹാദികളുടെ നേതാവ് വീഴുമ്പോള്‍ ബിജെപി ക്യാമ്പുകളില്‍ ആഹ്ളാദത്തിമിര്‍പ്പ് ഉയരും പക്ഷെ അത്ര തന്നെ ആഹ്ളാദത്തിലാണ് ഡി.കെ. ശിവകുമാറും രാഹുല്‍ ഗാന്ധിയും. കാരണം രാഹുല്‍ ഗാന്ധിയുടെ മനസ്സിലെ കര്‍ണ്ണാടക മുഖ്യമന്ത്രി ഡികെ
ആയിരുന്നു. കര്‍ണ്ണാടക കോണ്‍ഗ്രസിലെ സമ്മര്‍ദ്ദമായിരുന്നു സിദ്ധരാമയ്യയെ മുഖ്യമന്ത്രി പദത്തില്‍ വാഴിക്കാന്‍ കാരണമായത്.
പണമുണ്ടാക്കാന്‍ വളഞ്ഞ വഴി
ആദ്യം തീരെ വിലയില്ലാത്ത തന്റെ ഭൂമി മൈസൂര്‍ അര്‍ബന്‍ ഡവലപ് മെന്‍റ് അതോറിറ്റി (മുഡ)യെക്കൊണ്ട് എടുപ്പിക്കുന്നു. പിന്നീട് ആ ഭൂമിയ്‌ക്ക് നഷ്ടപരിഹാരമായി വിലക്കൂടുതലുള്ള പ്രദേശത്തെ 14 പ്ലോട്ടുകള്‍ സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാര്‍വ്വതി വാങ്ങുന്നു. എന്നാല്‍ ഈ ഇടപാട് കണ്ടുപിടിച്ചതോടെയാണ് മൈസൂര്‍ ലോകായുക്ത പൊലീസ് പാര്‍വ്വതി, സിദ്ധരാമയ്യയുടെ ഭാര്യാസഹോദരന്‍ മല്ലികാര്‍ജുന്‍ സ്വാമി, മല്ലികാര്‍ജുന്‍ സ്വാമിക്ക് മുഡ ഭൂമി വിറ്റ ദേവരാജു എന്നിവര്‍ക്കെതിരെ കേസെടുത്തത്. മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ ഈ കേസില്‍ അന്വേഷണം നടത്തണമെന്ന കര്‍ണ്ണാടക ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ടിന്റെ റിപ്പോര്‍ട്ടിന് കര്‍ണ്ണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം അനുമതിയും നല്‍കിയിരുന്നു.
ഭര്‍ത്താവിനെ രക്ഷിക്കാന്‍ പാര്‍വ്വതി നടത്തിയ നീക്കം അബദ്ധമായി
സംഗതി കുരുക്കാകുമെന്ന് കണ്ടതോടെ ഭര്‍ത്താവിനെ രക്ഷിക്കാന്‍ ഭാര്യ പാര്‍വ്വതി നടത്തിയ നീക്കം സിദ്ധരാമയ്യയ്‌ക്ക് ശരിക്കും കുരുക്കായി ഭര്‍ത്താവിനെ രക്ഷിയ്‌ക്കാന്‍ വേണമെങ്കില്‍ 14 പ്ലോട്ടുകളും തിരിച്ചെടുത്തുകൊള്ളാന്‍ പാര്‍വ്വതി മൈസൂര്‍ അര്‍ബന്‍ ഡവലപ് മെന്‍റ് അതോറിറ്റി (മുഡ)യോട് അപകേഷിച്ചത് അഴിമതി ചെയ്തു എന്നതിന് തെളിവായെന്ന് ബിജെപി വക്താവ് അമിത് മാളവ്യ പറയുന്നു. ഇഡിയും ലോകായുക്തയും വഴിവിട്ട ഭൂമിയിടപാട് മുഡയില്‍ നടന്നു എന്ന് ആരോപിച്ച് കേസെടുത്തതിന് ശേഷമാണ് പാര്‍വ്വതിയുടെ ഈ പ്രസ്താവന വന്നത്. പാര്‍വ്വതി 14 പ്ലോട്ടുകള്‍ തിരിച്ചുകൊടുക്കാമെന്ന് സമ്മതിച്ചതോടെ പൊതുജനസേവകന്റെ പെരുമാറ്റദൂഷ്യം, വഞ്ചന, കള്ളരേഖ ചമയ്‌ക്കല്‍, ക്രിമിനല്‍ ഗൂഢാലോചന, ഫണ്ട് തിരിമറി തുടങ്ങിയ കുറ്റങ്ങള്‍ പകല്‍ പോലെ തെളിഞ്ഞിരിക്കുകയാണ്.
സിദ്ധരാമയ്യയുടെ രാജിക്ക് മുറവിളി
തനിക്കെതിരായ വെറുപ്പിന്റെ രാഷ്‌ട്രീയത്തിന്റെ ഇരയാണ് തന്റെ ഭാര്യയെന്ന് സിദ്ധരാമയ്യ പറഞ്ഞെങ്കിലും ഇനി ഊരിപ്പോരാന്‍ കഴിയുമെന്ന് തോന്നുന്നില്ല. കുറ്റം ചെയ്തിട്ടില്ലെങ്കില്‍ എന്തിന് ഭൂമി തിരിച്ചുകൊടുക്കുന്നു എന്നാണ് പൊതുജനത്തിന്റെ ചോദ്യം. ഇതിന് മുന്‍പില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനും പിടിച്ചുനില്‍ക്കാനാവുമെന്ന് തോന്നുന്നില്ല.
പ്ലോട്ടുകള്‍ തിരിച്ചുകൊടുക്കാമെന്ന ഭാര്യയുടെ സമ്മതം കുറ്റം ചെയ്തതിന്റെ തെളിവാണെന്നും സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്‌ക്കുക മാത്രമാണ് പോംവഴിയെന്നും കര്‍ണ്ണാടക ബിജെപി അധ്യക്ഷന്‍ ബി.വൈ. വിജയേന്ദ്ര ആവശ്യപ്പെടുന്നു.
മൈസൂര്‍ അര്‍ബന്‍ ഡവലപ് മെന്‍റ് അതോറിറ്റി (മുഡ) ഭൂമിയിടപാട് കേസിലാണ് ഇഡി കള്ളപ്പണം വെളുപ്പിക്കലിനാണ് കേസെടുത്തിരിക്കുന്നത്. ലോകായുക്തയ്‌ക്ക് പിന്നാലെ ഇഡി കൂടി രംഗത്തെത്തിയതോടെ മുഖ്യമന്ത്രി സ്ഥാനത്ത് സിദ്ധരാമയ്യയ്‌ക്ക് തുടരാനാകുമോ എന്ന ചോദ്യം ശക്തമാവുകയാണ്. മിക്കവാറും സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്‌ക്കേണ്ടിവരും എന്നാണ് നിയമവിദഗ്ധരുടെയും രാഷ്‌ട്രീയനിരീക്ഷകരുടെയും വാദം.
മുഖ്യമന്ത്രി കുപ്പായം തുന്നി ഡികെ
വളരെ നാള്‍ കൂടിയുള്ള ഡി.കെ. ശിവകുമാറിന്റെ ആഗ്രഹമാണ് കര്‍ണ്ണാടക മുഖ്യമന്ത്രി സ്ഥാനം. ഗാന്ധി കുടുംബം ഇക്കുറി ഡികെയെ മുഖ്യമന്ത്രിയാക്കണമെന്നും തീരുമാനിച്ചതാണ്. എന്നാല്‍ കര്‍ണ്ണാടക കോണ്‍ഗ്രസിലെ ശക്തനായ നേതാവായ സിദ്ധരാമയ്യയ്‌ക്ക് മുന്‍പില്‍ അവര്‍ക്ക് കീഴടങ്ങേണ്ടി വന്നു. എന്തായാലും സിദ്ധരാമയ്യയെ നീക്കി ഡികെ വന്നാലും അദ്ദേഹത്തിന്റെ മുന്നോട്ട് യാത്ര സുഗമമാകില്ല. കാരണം സിദ്ധരാമയ്യ ഒരു വിഷസര്‍പ്പമാണ്. പകരം വീട്ടാന്‍ അവസരം കാത്തിരിക്കുന്ന സര‍്പ്പം.
പ്രതികരിക്കാൻ ഇവിടെ എഴുതുക