പാരീസ്: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഫ്രാൻസിന്റെ പ്രതിരോധ മന്ത്രി സെബാസ്റ്റ്യൻ ലെകോർനുവുമായി കൂടിക്കാഴ്ച നടത്തി. ഡോവലിന്റെ ഫ്രാൻസ് സന്ദർശന വേളയിലാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്.
ഉഭയകക്ഷി പ്രതിരോധ ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും ബഹിരാകാശ സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ചും ആഗോള സാഹചര്യത്തെക്കുറിച്ചും ചർച്ച നടത്തിയെന്ന് ഫ്രാൻസിലെ ഇന്ത്യൻ എംബസി ചൊവ്വാഴ്ച എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
പ്രധാനമായും ഉഭയകക്ഷി പ്രതിരോധ സഹകരണത്തിലെ റാഫേൽ മറൈൻ, സ്കോർപീൻ അന്തർവാഹിനികൾ, അന്താരാഷ്‌ട്ര സാഹചര്യം പ്രത്യേകിച്ച് ഉക്രെയ്നിലെ സ്ഥിതിവിവരങ്ങൾ എന്നിവയെക്കുറിച്ചുമാണ് ഇരുവരും സംസാരിച്ചത്. ഇതിനു പുറമെ ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഇമ്മാനുവൽ ബോണുമായി തന്ത്രപരമായ സംഭാഷണത്തിനും ഡോവൽ നേതൃത്വം നൽകി.
അതേ സമയം തന്ത്രപരമായ ഇരു രാജ്യങ്ങളുടെയും പങ്കാളിത്തം ഇൻഡോ-പസഫിക്ക് മേഖലയിലും സൈബർ രംഗത്തും ബഹിരാകാശ മേഖലകളിലും കൂടുതൽ ഉയർച്ചയ്‌ക്കും പുരോഗതിക്കും സഹായകരമാകുമെന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: