കടൽ നിരവധി ജീവജാലങ്ങളുടെ ആവാസ കേന്ദ്രമാണ്. പല വിചിത്ര ജീവികൾ കടലിൽ സ്വതന്ത്യ്രമായി വിഹരിക്കുന്നു. കടൽത്തീരത്ത് വളരെ രഹസ്യമായി വിഹരിക്കുന്ന അപൂർവ സ്രാവിനെ അടുത്തിടെ കണ്ടെത്തിയതായി ന്യൂസിലൻഡ് ശാസ്ത്രജ്ഞർ വ്യക്തമാക്കി. ഇത് പസഫിക് സമുദ്രത്തിൽ ഒരു മൈലിലധികം ആഴത്തിൽ ഉള്ളതായാണ് സൂചന .
ഇത് സ്പൂക്ക് ഫിഷ് ഇനത്തിൽ പെട്ടതാണെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത് . വില്ലിംഗ്ടണിലെ ‘നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ ആൻഡ് അറ്റ്മോസ്ഫെറിക് റിസർച്ച്’ ഓസ്‌ട്രേലിയയിലെയും ന്യൂസിലൻഡിലെയും കടലുകളിലാണ് ഇത് വസിക്കുന്നതെന്ന് വെളിപ്പെടുത്തി. ന്യൂസിലാൻ്റിന് തെക്ക് ദ്വീപിനടുത്തുള്ള ‘ദി ചാതം റൈസ്’ എന്ന പ്രദേശത്താണ് ഇവയെ കണ്ടതെന്നാണ് ശാസ്ത്ര സംഘം പറയുന്നത് . ഈ സ്ഥലം ഏകദേശം 1,000 കിലോമീറ്റർ വിസ്തൃതിയുള്ളതാണ്. ഈ പുതിയ മത്സ്യത്തിന് ‘ഹാരിയോട്ട ഏവിയ’ എന്നാണ് പേരിട്ടിരിക്കുന്നതെന്ന് ശാസ്ത്രജ്ഞനായ ബ്രിട്ട് ഫിനുച്ചി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: