തിരുവനന്തപുരം: സുപ്രിംകോടതി അറസ്റ്റ് തടഞ്ഞതോടെ നടന് സിദ്ദിഖിനെ നോട്ടീസ് നല്കി വിളിച്ചുവരുത്താനുള്ള നീക്കവുമായി അന്വേഷണസംഘം. നോട്ടീസ് കിട്ടിയാല്‍ ഹാജരാകുമെന്ന് സിദ്ദിഖിന്റെ അഭിഭാഷകന് അറിയിച്ചിരുന്നു. അതേസമയം കോടതിവിധി അനുകൂലമായിട്ടും സിദ്ദിക്കിപ്പോഴും ഒളിവില്‍ തുടരുകയാണ്.
അറസ്റ്റ് തടഞ്ഞെങ്കിലും അന്വേഷണവുമായി സഹകരിക്കണമെന്നാണ് സിദ്ദിഖിന് കോടതിയുടെ നിര്‍ദേശം. ഉടന്‍തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ സിദ്ദിഖിന് നോട്ടീസ് അയക്കും. തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനില്‍ ആകും സിദ്ദിഖ് ഹാജരാവുക. ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തും. വിചാരണ കോടതിക്ക് സിദ്ദിഖിക്കിന് ജാമ്യം നല്‍കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: