ന്യൂദല്‍ഹി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഫ്രാന്‍സിലേക്ക് തിരിച്ചു. ഫ്രാന്‍സിന്റെ പ്രതിരോധ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം റഫാല്‍ ഇടപാടുകളായിരിക്കും പ്രധാനമായും ചര്‍ച്ച ചെയ്യുക.
ഈ സാമ്പത്തികവര്‍ഷം അവസാനിക്കുന്നതിന് മുമ്പായി ചര്‍ച്ചകള്‍ നടത്തി, ഫ്രാന്‍സുമായി കരാറില്‍ ഒപ്പുവയ്‌ക്കാനാണ് തീരുമാനം. റഫാല്‍ കരാര്‍ നാവികസേനയ്‌ക്ക് ഏറെ പ്രയോജനകരമായിരിക്കും. കരാര്‍ നടപ്പിലായാല്‍ നാവികസേന നിലവില്‍ വിന്യസിച്ചിരിക്കുന്ന മിഗ് യുദ്ധവിമാനങ്ങള്‍ക്ക് പകരം ദസാള്‍ട്ട് ഏവിയേഷനില്‍ നിന്നുള്ള മറൈന്‍ ജെറ്റുകള്‍ കൊണ്ടുവരും. യുദ്ധവിമാനം വാങ്ങുന്നതിന് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ അനുമതി നല്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: