മഞ്ചേരി: ഇന്നുമുതല്‍ സംസ്ഥാനത്ത് ടയര്‍ റീട്രെഡിങ് നിരക്ക് വര്‍ധിപ്പിക്കാന്‍ മഞ്ചേരിയില്‍ ചേര്‍ന്ന ആള് കേരള ടയര്‍ റീട്രെഡേഴ്സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.
ട്രെഡ് റബര്‍, സൊലൂഷന്, പെട്രോള്‍ തുടങ്ങിയ അസംസ്കൃത വസ്തുക്കളുടെയും, തൊഴിലാളികളുടെ വേതനം, വൈദ്യുതി നിരക്ക്, വാടക തുടങ്ങിയവയില്‍ വന്നിട്ടുള്ള വര്‍ധന എന്നവ കണക്കിലെടുത്താണ് തീരുമാനമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.പി. സക്കീര്‍ പറഞ്ഞു. ടയര്‍ റീട്രെഡിംഗ് വ്യവസായം മുഖ്യ രക്ഷാധികാരി പി. ദാമോദരന്‍ യോഗം ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: