Business

പിന്തുണ നല്‍കുന്ന അദാനിയ്‌ക്ക് നന്ദി, ഒരുപാട് പരിശീലനം നേടാനുണ്ട്, അത് സാധ്യമാക്കുന്നത് അദാനി ഗ്രൂപ്പ്:: പ്രജ്ഞാനന്ദ

Published by

ചെന്നൈ: തനിക്ക് എല്ലാതരത്തിലും പിന്തുണ നല്‍കുന്ന അദാനിയ്‌ക്ക് പ്രത്യേകം നന്ദി പറഞ്ഞ് ഇന്ത്യയുടെ വിസ്മയ ചെസ് താരം പ്രജ്ഞാനന്ദ. ഇനിയും ധാരാളം പരിശീലനം നേടാനുണ്ടെന്ന് അദാനി ഗ്രൂപ്പിന്റെ അത് സാധ്യമാകുമായിരുന്നില്ലെന്നും പ്രജ്ഞാനന്ദ പറഞ്ഞു.

വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്‌ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രജ്ഞാനന്ദയുടെ ഈ പ്രതികരണം. 2024ന്റെ തുടക്കത്തില്‍ അദാനി സാറിനെ കണ്ടിരുന്നു. ഇന്ത്യയ്‌ക്ക് വേണ്ടി ഞാന്‍ ഈ വര്‍ഷം ഒരു ലക്ഷ്യം നേടിയെടുക്കണമെന്നും അദ്ദേഹം എന്നെ ഉപദേശിച്ചു. അദ്ദേഹത്തിന്റെ പിന്തുണയ്‌ക്ക് എന്നും നന്ദിയുണ്ടായിരിക്കുമെന്നും പ്രജ്ഞാനന്ദ പറഞ്ഞു.

പ്രജ്ഞാനന്ദയെ എന്തുകൊണ്ട് പിന്തുണയ്‌ക്കുന്നു എന്ന് വിശദീകരിച്ച് അദാനി പങ്കുവെച്ച കുറിപ്പ്:

2024 ജനവരി അഞ്ചിനാണ് അദാനി പ്രജ്ഞാനന്ദയ്‌ക്കുള്ള തന്റെ സ്പോണ്‍സര്‍ഷിപ്പ് പ്രഖ്യാപിച്ചത്. അന്ന് എക്സില്‍ അദ്ദേഹം ഒരു പോസ്റ്റിട്ടിരുന്നു. ചെസ്സിന്റെ ലോകത്ത് തുടര്‍ച്ചയായി നേട്ടങ്ങള്‍ കൊയ്യുന്ന പ്രജ്ഞാനന്ദയ്‌ക്ക് പിന്തുണ നല്‍കുന്നത് തന്റെ കര്‍ത്തവ്യമായി കാണുന്നുവെന്നായിരുന്നു അദാനയുടെ സമൂഹമാധ്യമക്കുറിപ്പ്. പ്രജ്ഞാനന്ദയുടെ വിജയം വരും തലമുറയ്‌ക്ക് പ്രചോദനമാണെന്നും അദാനി സൂചിപ്പിച്ചിരുന്നു. അതിന് ശേഷം പ്രജ്ഞാനന്ദയുടെ വിദേശയാത്ര, ഹോട്ടല്‍ താമസം, ഭക്ഷണം, പരിശീലനം തുടങ്ങി എല്ലാ ചെലവുകളും അദാനി ഗ്രൂപ്പ് വഹിക്കുന്നു.

ഇപ്പോള്‍ ചെസ് ഒളിമ്പ്യാഡില്‍ സ്വര്‍ണ്ണം നേടിയ ഇന്ത്യന്‍ പുരുഷവീഭാഗം ടീമില്‍ രണ്ടാം ബോര്‍ഡില്‍ കളിച്ചത് പ്രജ്ഞാനന്ദയായിരുന്നു. 2024ല്‍ പല കുറി ലോകത്ത് ചെസ്സില്‍ അജയ്യനായി അറിയപ്പെടുന്ന മാഗ്നസ് കാള്‍സനെ പലകുറി പ്രജ്ഞാനന്ദ തോല്‍പിച്ചിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക