താനെ ; കൂടുതൽ നഷ്ടപരിഹാരം ലഭിക്കുന്നതിനായി വിവാഹമോചിതയായ യുവതി മുൻ ഭർത്താവിനെ തട്ടിക്കൊണ്ടുപോയി . മഹാരാഷ്‌ട്രയിലെ താനെയിലാണ് സംഭവം. ഉല്ലാസ് നഗർ പ്രദേശത്തെ പഞ്ചാബി കോളനിയിലെ താമസക്കാരനായ യുവാവിനെയാണ് ഭാര്യ ക്വട്ടേഷൻ നൽകിയവർ ചേർന്ന് തട്ടിക്കൊണ്ടു പോയത്. ജൂൺ 20 ന് കടയിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങിയ ഇയാളെ ഒരു സംഘം തട്ടിക്കൊണ്ടു പോകുകയായിരുന്നു.
. വിവാഹമോചിതയായ ഭാര്യക്ക് നൽകുന്ന നഷ്ടപരിഹാര തുക 15 ലക്ഷം രൂപയിൽ നിന്ന് 20 ലക്ഷം രൂപയാക്കണമെന്നാണ് തട്ടിക്കൊണ്ടുപോയ സംഘം യുവാവിനോട് ആദ്യം ആവശ്യപ്പെട്ടത് . ഇത്രയും തുക നൽകാനാവില്ലെന്ന് യുവാവ് പറഞ്ഞപ്പോൾ സംഘം ഇയാളെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന് ഉല്ലാസ്നഗർ സെൻട്രൽ പൊലീസ് പറഞ്ഞു.സെപ്തംബർ 28 വരെ ആളെ ഒരു പൊളിഞ്ഞ വീട്ടിൽ തടവിലാക്കി, രക്ഷപ്പെടില്ലെന്ന് ഉറപ്പാക്കാൻ മറ്റ് രണ്ട് പേരെ ചുമതലപ്പെടുത്തി. നഷ്ടപരിഹാര തുക വർധിപ്പിച്ചില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.
ഇതിനിടെ യുവാവ് വളരെയേറെ ശ്രമിച്ച് ഇവിടെ നിന്ന് രക്ഷപെടുകയായിരുന്നു . തുടർന്ന് ഭാര്യയ്‌ക്കും സഹോദരനും മറ്റ് നാല് ബന്ധുക്കൾക്കുമെതിരെ പോലീസിൽ പരാതിയും നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: