കോട്ടയം : റബര്‍ ബോര്‍ഡിന്റെ അഭിമാന സ്ഥാപനമായ മുക്കട സെന്‍ട്രല്‍ റബര്‍ നഴ്‌സറി ഭൂമി ഏറ്റെടുത്ത് വ്യവസായ പാര്‍ക്ക് ആക്കാനുള്ള സംസ്ഥാനസര്‍ക്കാര്‍ നീക്കം റദ്ദാക്കാന്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് റബര്‍ ബോര്‍ഡ് അംഗം എന്‍. ഹരി കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന് കത്തയച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഈ ഏകപക്ഷീയ നടപടി റബര്‍ കര്‍ഷകര്‍ക്കും റബര്‍ മേഖലയ്‌ക്കും കനത്ത തിരിച്ചടിയാണെന്ന് അദ്ദേഹം ചൂണ്ടികാട്ടി.
റബര്‍ കര്‍ഷകര്‍ക്കായി മുതലക്കണ്ണീര് ഒഴുക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെയും കേരള കോണ്‍ഗ്രസിന്റെയും യഥാര്‍ത്ഥ മുഖം വ്യക്തമാക്കുന്നതാണ് ഈ നീക്കം. ഗവ.ചീഫ് വിപ്പ് ആയ സ്ഥലം എംഎല്‍എ എന്‍ ജയരാജിന്റെ ഒത്താശയോടുകൂടിയാണ് ഇതെന്ന് വ്യക്തം. നഴ്‌സറി ഇരിക്കുന്ന കണ്ണായ സ്ഥലം പാട്ട വ്യവസ്ഥ റദ്ദാക്കി വന്‍ വ്യവസായികള്‍ക്ക് തീറെഴുതാനാണ് കേരള സര്‍ക്കാര്‍ ശ്രമിക്കുന്നത്.
കര്‍ഷകരോടും കൃഷിയോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ഇതിനകം തന്നെ വെളിപ്പെടുത്തപ്പെട്ടിട്ടുള്ളതാണ്. നെല്ല് കൃഷിയിടങ്ങള്‍ വികസനത്തിനായി കൊടുക്കണമെന്നും തമിഴ് നാട്ടില്‍ അരി ഉള്ള കാലം കേരളത്തില്‍ ആരും പട്ടിണി കിടക്കില്ലന്ന പ്രഖ്യാപിച്ച മന്ത്രിയുള്ള നാടാണ് കേരളം. ഇത്തരം കര്‍ഷകവിരുദ്ധ മന്ത്രിമാര്‍ ഉള്ളപ്പോള്‍ എന്ത് റബര്‍ നഴ്‌സറി ഹരി ചോദിച്ചു.
കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി കേരളത്തിലെ റബര്‍ കൃഷിയുടെ നട്ടെല്ല് ആണ് കേന്ദ്ര റബര്‍ നഴ്‌സറി. അത്യുല്‍പാദനശേഷിയും ഗുണമേന്മയുമുള്ള റബ്ബര്‍ കൃഷി വ്യാപനത്തിനും ഗവേഷണത്തിനും ഈ സ്ഥാപനം നല്‍കുന്ന സംഭാവനകള്‍ വിവരണാതീതമാണ്. റബര്‍ നഴ്‌സറികള്‍ തുടങ്ങുന്നവര്‍ക്കുള്ള മികച്ച പരിശീലന കേന്ദ്രം കൂടിയാണ് സ്ഥാപനം. 10000 ത്തിലധികം റബര്‍ ഉല്‍പാദകര്‍ പ്രധാനമായും ആശ്രയിക്കുന്നത് ഈ റബര്‍ നഴ്‌സറിയെ ആണ്.
കേരളത്തിന് പുറമേ കര്‍ണാടകത്തിലും പരമ്പരാഗത കൃഷി മേഖലയ്‌ക്ക് പുറത്തും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ള കര്‍ഷകര്‍ക്കും നഴ്‌സറി പ്രയോജനം ലഭിക്കുന്നു.വലിയൊരു ജനവിഭാഗത്തിന് പ്രത്യേകിച്ച് പട്ടിക വിഭാഗങ്ങളില്‍പ്പെട്ട അടിസ്ഥാനജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്ന സ്ഥാപനം കൂടിയാണ് . നഴ്‌സറിയിലെ ജീവനക്കാരില്‍ 85% ലധികം തദ്ദേശീയരായ ഈ ജനവിഭാഗമാണ്.
സെന്‍ട്രല്‍ റബ്ബര്‍ ബോര്‍ഡിന്റെ സെന്‍ ട്രല്‍ നഴ്‌സറി ഭൂമി ഏറ്റെടുക്കാനു ള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം ഇതിനകം തന്നെ വ്യാപക പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്.സംസ്ഥാന സര്‍ക്കാരിന്റെ മറ്റ് സ്ഥാപനങ്ങള്‍ക്കായി സ്ഥലമേറ്റെടുക്കാനുള്ള നിര്‍ദേശത്തെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ അടു ത്തിടെ നഴ്‌സറി സന്ദര്‍ശിച്ചി രുന്നു.ഇതോടെയാണ് സംസ്ഥാന സര്‍ക്കാരിന്റെ രഹസ്യ അജണ്ട പുറത്തുവന്നത്.20.54 ഹെക്ടര്‍ വിസ്തൃതിയുള്ള നഴ്‌സറിറബ്ബര്‍ കര്‍ ഷകര്‍ക്ക് മികച്ച ഗുണനിലവാ രമുള്ള നടീല്‍വസ്തുക്കള്‍ ഉത്പാ ദിപ്പിക്കുന്ന ദേശീയതല ത്തില്‍ ബോര്‍ഡിന്റെ ജെംപ്ലാസം മ്യൂസിയമായും പ്രവര്‍ത്തിക്കുന്നു
ഇന്ത്യയില്‍ ലഭ്യമായ എല്ലാ റബ്ബര്‍ ക്ലോണുകളും ഇവിടെയു ണ്ട്. റബ്ബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂ ട്ട് ഓഫ് ഇന്ത്യയുടെ ഗവേഷണ ത്തിന്റെ ഫീല്‍ഡ് ലാബാണിത്.ഓഫീസ് കെട്ടിടങ്ങള്‍, ക്വാര്‍ട്ടേ ഴ്‌സ്, റോഡുകള്‍, കുഴല്‍ക്കിണറു കള്‍, ലേബര്‍ ഷെഡുകള്‍, പോ ളിഹൗസുകള്‍, റെയിന്‍ ഷെല്‍ട്ട റുകള്‍, റൂട്ട് ട്രെയിനര്‍ കപ്പുകള്‍ തുടങ്ങിയ അടിസ്ഥാനസൗകര്യ ങ്ങളും സജ്ജീകരിച്ചിരിക്കുന്നു.കരാര്‍ തൊഴിലാളികള്‍ക്ക് പുറമേ, നഴ്‌സറി തൊഴിലാളികള്‍ ക്ക് വര്‍ഷത്തില്‍ ശരാശരി 180 ദിവസം ജോലിനല്‍കുന്ന സ്ഥാ പനമാണിത്. റബ്ബര്‍ ബോര്‍ഡി ന്റെ ഈ അഭിമാനസ്ഥാപനം മറ്റാ വശ്യങ്ങള്‍ക്കായി മാറ്റുന്നതിനു ള്ള ഏത് നടപടിയും റബ്ബര്‍ കര്‍ ഷക സമൂഹത്തിനും രാജ്യത്തെ ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കും വന്‍ നഷ്ടമുണ്ടാക്കും. സംസ്ഥാന സര്‍ക്കാരിന്റെ റബര്‍ മേഖലയോടുള്ള നിലപാട് വ്യക്തമാക്കുന്നത് കൂടിയാണ് ഈ നീക്കം. ഇതില്‍ നിന്നും പിന്തിരിയണം.റബര്‍ നഴ്‌സറി നിലനിര്‍ത്താനുള്ള നടപടി സ്വീകരിക്കണം.എന്‍. ഹരി ആവശ്യപ്പെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: