ന്യൂഡല്‍ഹി: നീതി ആയോഗിന്റെ കീഴിലുള്ള അടല്‍ ഇന്നവേഷന്‍ മിഷന് സംഘടിപ്പിച്ച എടിഎല്‍ ടിങ്കര്‍പ്രണര്‍ പ്രോഗ്രാമില്‍ 22 സംസ്ഥാനങ്ങളില്‍ നിന്നായി 7300 സ്കൂളുകള്‍ പങ്കെടുത്തു. തിരഞ്ഞെടുക്കപ്പെട്ട നൂറ് ആശയങ്ങളില്‍ ആറെണ്ണം കേരളത്തില്‍ നിന്ന്. എറണാകുളം രാജഗിരി പബ്ലിക് സ്കൂള്‍, അഞ്ചല്‍ സെന്റ് ജോണ്‍സ് സ്കൂള്‍, തിരുവനന്തപുരം ഗുഡ് ഷെപ്പേര്‍ഡ് , കൊല്ലം അമൃത വിദ്യാലയം, തലശ്ശേരി അമൃത വിദ്യാലയം, ലേക് ഫോര്‍ഡ് സ്കൂള്‍ കൊല്ലം എന്നിവിടങ്ങളിലെ കുട്ടികളാണ് കേരളത്തില്‍നിന്ന് മികച്ച ആശയങ്ങള്‍ മുന്നോട്ടുവച്ച് തിരഞ്ഞെടുക്കപ്പെട്ടത്. അഞ്ചല്‍ സെന്റ് ജോണ്‍സില്‍ നിന്ന് അഹമ്മദ് സിയാന്, ഡാവിഷ്, ഗുഡ് ഷെപ്പേര്‍ഡ് സ്കൂളില്‍ നിന്ന് അദ്വിക് റോഷിത് , കൊല്ലം അമൃത വിദ്യാലയത്തില്‍ നിന്ന് ആര് പ്രഭഞ്ജന്‍, എസ് ശിവപ്രസാദ്, തലശ്ശേരി അമൃത വിദ്യാലയത്തില്‍ നിന്ന് അദ്വൈത് എന്നിവര്‍ പങ്കെടുത്തു. രാജഗിരി സ്കൂളില്‍ നിന്നും ലേക്ക് ഫോര്‍ഡ് സ്കൂളില്‍ നിന്നും കുട്ടികള്‍ ടീമായും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: